India - 2024

മോണ്‍. ഗീവര്‍ഗീസ് മണ്ണിക്കരോട്ട് കോര്‍ എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി സമാപനം ഇന്ന്

സ്വന്തം ലേഖകന്‍ 16-09-2017 - Saturday

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ മോണ്‍. ഗീവര്‍ഗീസ് മണ്ണിക്കരോട്ട് കോര്‍ എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി സമാപനം ഇന്ന് നടക്കും. ഏനാത്ത് സെന്റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ ആണ് ചടങ്ങുകള്‍ നടക്കുക. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെയും മറ്റു ബിഷപ്പുമാരുടെയും സാന്നിധ്യത്തില്‍ ദേവാലയത്തില്‍ രാവിലെ 8.30ന് കൃതജ്ഞതാ ബലിയര്‍പ്പിക്കും.

തുടര്‍ന്നു നടക്കുന്ന അനുമോദന സമ്മേളനത്തില്‍ ബിഷപ്പുമാരും മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കും. ദീര്‍ഘകാലം മലങ്കര കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ മൈനര്‍ സെമിനാരി റെക്ടര്‍, രൂപത വികാരി ജനറാള്‍, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ മാര്‍പാപ്പയുടെ ചാപ്ലയിന്‍ ആയും കാതോലിക്കേറ്റിന്റെ ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്നു.


Related Articles »