India - 2024

ആഗോള ക്‌നാനായ യുവജന സംഗമം: സന്ദേശയാത്ര നടത്തി

സ്വന്തം ലേഖകന്‍ 18-09-2017 - Monday

കാസര്‍ഗോഡ്: ആഗോള ക്‌നാനായ യുവജന സംഗമ ഐക്യത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ഒടയംചാല്‍ മുതല്‍ മാലക്കല്ല് വരെ നടന്ന സന്ദേശയാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സന്ദേശയാത്ര ഒടയംചാലില്‍ കെസിവൈഎല്‍ റീജണല്‍ ചാപ്ലയിന്‍ ഫാ. ബിന്‍സ് ചേത്തലില്‍ ഉദ്ഘാടനം ചെയ്തു. രാജപുരം ഫൊറോന വികാരി ഫാ.ഷാജി വടക്കേതൊട്ടി, ഫാ. ജോസ് മാമ്പുഴക്കല്‍, ഫാ.ഫിലിപ്പ് ആനിമൂട്ടില്‍, ഫാ.ഷാജി മുകളേല്‍, ഫാ. ബെന്നി ചേരിയില്‍, ഫാ.ബൈജു എടാട്ട്, ഫാ. ജിന്‍സ് കണ്ടക്കാട്ട്, കെസിവൈഎല്‍ റീജണല്‍ അഡ്വൈസര്‍ സിസ്റ്റര്‍ സജിത എസ്‌ജെസി, കെസിവൈഎല്‍ റീജണല്‍ പ്രസിഡന്റ് ജോബിന്‍ ഏബ്രഹാം ഇലക്കാട്ട്, കെസിവൈഎല്‍ രാജപുരം ഫൊറോന പ്രസിഡന്റ് ജോണ്‍ തോമസ് ഒരപ്പങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

മാലക്കല്ലിലെ കെസിവൈഎല്‍ പ്രവര്‍ത്തകര്‍ ചുള്ളിക്കരയിലും മാലക്കല്ല് ടൗണിലും ഒടയംചാലിലെ കെസിവൈഎല്‍ പ്രവര്‍ത്തകര്‍ ഒടയംചാലിലും അവതരിപ്പിച്ച ഫ്‌ളാഷ് മോബുകള്‍ സന്ദേശയാത്ര ശ്രദ്ധേയമായിരിന്നു. മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സമാപനസന്ദേശം നല്‍കി. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പതാകയുമേന്തി നടത്തിയ സന്ദേശയാത്രയ്ക്ക് ചുള്ളിക്കരയിലും രാജപുരത്തും കള്ളാറിലും മാലക്കല്ലിലും കുടിയേറ്റ ജനത ആവേശോജ്വല സ്വീകരണം നല്‍കി.

കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ മധ്യതിരുവിതാംകൂറില്‍നിന്ന് മലബാറിലേക്ക് നടന്ന സംഘടിത കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ആഗോള ക്‌നാനായ യുവജന സംഗമംഐക്യം 2017 സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 29, 30 തീയതികളില്‍ രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയിലാണ് ആഗോള ക്‌നാനായ യുവജന സംഗമം നടക്കുക.


Related Articles »