India - 2024

മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം നവംബര്‍ 12ന്

സ്വന്തം ലേഖകന്‍ 20-09-2017 - Wednesday

കോട്ടയം: സീറോ മലബാര്‍ സഭാ എപ്പാര്‍ക്കിയല്‍ കൂരിയ ബിഷപ്പായി നിയമിതനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം നവംബര്‍ 12ന് നടക്കും. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ നടക്കുന്ന മെത്രാഭിഷേകത്തിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

ഉച്ചകഴിഞ്ഞ് 1.30ന് കാഞ്ഞിരപ്പള്ളി മഹാജൂബിലി ഹാളില്‍നിന്നു മെത്രാന്‍മാരും വൈദികരും പ്രദക്ഷിണമായി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനെ കത്തീഡ്രലിലേക്ക് ആനയിക്കും. കെസിബിസി അധ്യക്ഷന്‍ തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം വിശുദ്ധ കുര്‍ബാന മധ്യേ വചനപ്രഘോഷണം നടത്തും. വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ മേലധ്യക്ഷന്‍മാരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും നൂറുകണക്കിന് വിശ്വാസികളും മെത്രാഭിഷേകത്തില്‍ പങ്കെടുക്കും.


Related Articles »