India

പ്രഥമ ഭായി കന്‍ഹയ്യ അവാര്‍ഡ് ഫാ. ടോം ഉഴുന്നാലിന്

സ്വന്തം ലേഖകന്‍ 21-09-2017 - Thursday

കോട്ടയം: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ച് ഏര്‍പ്പെടുത്തിയ പ്രഥമ ഭായി കന്‍ഹയ്യ അവാര്‍ഡ് ഫാ. ടോം ഉഴുന്നാലിനു. ഉപരാഷട്രപതി വെങ്കയ്യ നായിഡു ഉഴുന്നാലിനു അവര്‍ഡ് സമ്മാനിക്കും. തീയതി പിന്നീട് തീരുമാനിക്കും. ഭായി കന്‍ഹയ്യയുടെ ചരമ ദനമായ സെപ്റ്റംബര്‍ 20 ഈ വര്‍ഷം മുതല്‍ ജീവകാരുണ്യ ദിമായി ആചരിക്കും. പത്രസമ്മേളനത്തില്‍ റെഡ്‌ക്രോസ് സൊസൈറ്റി ഭാരവാഹികളായ സുനില്‍ സി. കുര്യന്‍, ബാബു പ്രസാദ്, ജോസഫ് ഫിലിപ്പ്, കുര്യന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.


Related Articles »