India - 2024

സിറിയയിലെ സഭയ്ക്കു 65 ലക്ഷം രൂപയുടെ സഹായവുമായി മലങ്കര കത്തോലിക്ക സഭ

സ്വന്തം ലേഖകന്‍ 22-09-2017 - Friday

അടൂര്‍: സിറിയയില്‍ പീഡനം അനുഭവിക്കുന്ന സഭയ്ക്കുവേണ്ടി മലങ്കര കത്തോലിക്കാ സഭ സമാഹരിച്ച 65 ലക്ഷം രൂപയുടെ ചെക്ക് അന്ത്യോക്യന്‍ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് യൂസഫ് യൗനാന്‍ ബാവയ്ക്കു കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കൈമാറി. മലങ്കര കത്തോലിക്ക സഭ 87ാമത് പുനരൈക്യ വാര്‍ഷിക സംഗമത്തില്‍ സമാപന ചടങ്ങിലാണ് ചെക്ക് കൈമാറിയത്.

അഭയാര്‍ത്ഥികളെ കൈകൂപ്പി സ്വീകരിച്ചിരുന്ന പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിന്റേതെന്നും അവര്‍ക്കുനേരെ ഉയരുന്ന എതിര്‍പ്പുകളെ സഭ അംഗീകരിക്കില്ലെന്നും കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. അവരെ സാമൂഹികമായി സഹായിക്കാനുള്ള ഉത്തരവാദിത്വം സഭയ്യ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാത്മാഗാന്ധിയുടെ മാതൃക പിന്തുടരുന്ന രാജ്യത്ത് ഉയരുന്ന ഏകസ്വരവാദത്തെ സഭയ്ക്ക് അംഗീകരിക്കാനാകില്ല. ഇതിന്റെ അലയടികളെ ചെറുക്കുക തന്നെ ചെയ്യും. രാജ്യത്തിന്റെ നന്മ, വികസനം എന്നിവയ്ക്കു വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ സഭ സന്നദ്ധമാണ്. അഭയാര്‍ഥിയെ സാമൂഹികമായി സഹായിക്കാനുള്ള ഉത്തരവാദിത്വമുണ്ട്.

അവരെ കൈകൂപ്പി സ്വീകരിച്ചിരുന്ന പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിന്റേത്. അവര്‍ക്കുനേരെ ഉയരുന്ന എതിര്‍പ്പുകളെ സഭ അംഗീകരിക്കില്ല. ഭരണഘടനയെ മുന്‍നിര്‍ത്തി രാജ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍വപിന്തുണയും നല്‍കുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് നന്ദി പറഞ്ഞു. സമാപന ചടങ്ങില്‍ അടുത്ത പുനരൈക്യ വാർഷിക സമ്മേളന സ്ഥലമായ മൂവാറ്റുപുഴയിലേക്കുള്ള പതാകയും കൈമാറി.


Related Articles »