Events - 2024

ഫാ.സോജി ഓലിക്കൽ നയിക്കുന്ന നവസുവിശേഷവത്ക്കരണത്തിന്റെ സ്വർഗ്ഗീയ സ്‌പന്ദനം "തണ്ടർ ഒഫ്‌ ഗോഡ്‌" ക്രോളിയിൽ 24 ന്

ബാബു ജോസഫ് 22-09-2017 - Friday

വെസ്റ്റ് സസ്സെക്‌സ്: നവസുവിശേഷവത്ക്കരണരംഗത്ത് സ്വർഗ്ഗീയ സ്പന്ദനമായി മാറിക്കൊണ്ട്, കുട്ടികൾക്കായി മുഴുവൻസമയ പ്രത്യേക ശുശ്രൂഷകളുമായി സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ" തണ്ടർ ഓഫ് ഗോഡ് " 24ന് ഞായറാഴ്ച വെസ്റ്റ് സസ്സെക്സിലെ ക്രോളിയിൽ നടക്കും.

വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ട് അത്ഭുതകരമായ വിടുതലും രോഗശാന്തിയും പകർന്ന് അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുന്ന തണ്ടർ ഓഫ് ഗോഡ് ഉച്ചയ്‌ക്ക്‌ 1 മുതൽ വൈകിട്ട് 5 വരെയാണ്‌ നടക്കുക .കുട്ടികൾക്ക് പ്രത്യേക ക്ലാസ്സുകൾ കിഡ്‌സ് ഫോർ കിങ്‌ഡം ടീം നയിക്കും.

അരുന്ധൽ & ബ്രൈറ്റൺ അതിരൂപതാ ബിഷപ്പ് റിച്ചാർഡ് മോത്തിന്റെ അനുഗ്രഹാശീർവാദത്തോടെ നടത്തപ്പെടുന്ന കൺവെൻഷനിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്നും വാഹനസൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്രോളിയിലെ സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിലാണ് ( ST.WILFRED WAY, RH 11 8 PG) കൺവെൻഷൻ നടക്കുക. ആരാധന,വചനപ്രഘോഷണം, കുമ്പസാരം ,സ്പിരിച്വൽ ഷെയറിംങ്, തുടങ്ങിയ ശുശ്രൂഷകൾ കൺവെൻഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കൺവെൻഷനിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ബിജോയ് ആലപ്പാട്ട്.07960000217.


Related Articles »