India - 2024

ഫാത്തിമാ സന്ദേശയാത്ര 27 മുതല്‍ കോട്ടയത്ത്

സ്വന്തം ലേഖകന്‍ 23-09-2017 - Saturday

കോട്ടയം: കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ നേതൃത്വം നല്‍കുന്ന ഫാത്തിമാ സന്ദേശയാത്ര 27 മുതല്‍ 29 വരെ കോട്ടയം സോണില്‍ പര്യടനം നടത്തും. 27ന് രാവിലെ 9.30ന് അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍നിന്ന് സന്ദേശയാത്ര ആരംഭിക്കും. തുടര്‍ന്നു കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി, വെട്ടിമുകള്‍ സെന്റ് മേരീസ് പള്ളി, അതിരന്പുഴ കാരിസ്ഭവന്‍, കുറുമള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളി, എസ്എച്ച് മൗണ്ട് തിരുഹൃദയ ദേവാലയം, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രം എന്നിവിടങ്ങളിലേക്ക് തിരുസ്വരൂപം കൊണ്ടുപോകും.

28ന് രാവിലെ 8.30നു കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍നിന്നും സന്ദേശയാത്ര ആരംഭിക്കും. തുടര്‍ന്നു മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമം കുമരകം വള്ളാറപള്ളി സെന്റ് ജോണ്‍സ് പള്ളി, കുമരകം കരീപ്പള്ളി സെന്റ് ജോണ്‍സ് പള്ളി, കോട്ടയം ലൂര്‍ദ്ദ് ഫൊറോന പള്ളി, കോട്ടയം ക്രിസ്തുരാജ് കത്തീഡ്രല്‍, കോട്ടയം നല്ലയിടയന്‍ പള്ളി, കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം എന്നിവടങ്ങില്‍ എത്തിക്കും.

29ന് രാവിലെ 8.30നു കളത്തിപ്പടി, ലിറ്റില്‍ ഫ്‌ളവര്‍ മലങ്കര കത്തോലിക്കാ പള്ളിയില്‍നിന്നും സന്ദേശയാത്ര ആരംഭിക്കും. തുടര്‍ന്ന് പാക്കില്‍ സെന്റ് തെരേസാ പള്ളി, പുതുപ്പള്ളി പൂമറ്റം സെന്റ് ആന്റണീസ് പള്ളി, അമയന്നൂര്‍ തിരുഹൃദയ ദേവാലയം, അരുവിക്കുഴി ലൂര്‍ദ് മാതാ പള്ളി, പാമ്പാടി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി, എട്ടാം മൈല്‍ ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രം എന്നിവടങ്ങളില്‍ എത്തിച്ചേരും. ഒക്ടോബര്‍ 28നു വല്ലാര്‍പാടം ബസലിക്കയില്‍ ഫാത്തിമ സന്ദേശയാത്ര സമാപിക്കും.


Related Articles »