India

സീറോ മലബാര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് നെറ്റ്‌വര്‍ക്ക്- സ്പന്ദന്‍ ലോഗോ പ്രകാശനം ചെയ്തു

സ്വന്തം ലേഖകന്‍ 28-09-2017 - Thursday

കൊച്ചി: സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളിലെയും സന്യാസ സമര്‍പ്പിത സമൂഹങ്ങളിലെയും സാമൂഹ്യ ശ്രുശ്രൂഷകളുടെ ഏകോപനത്തിനായി സിനഡ് രൂപം നല്‍കിയ സീറോ മലബാര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് നെറ്റ്‌വര്‍ക്ക് സ്പന്ദന്റെ ലോഗോയുടെ പ്രകാശനം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു.

സാമൂഹ്യശ്രുശ്രൂഷകളുടെ മെച്ചപ്പെട്ട നെറ്റ്വര്‍ക്കിംഗിനും പരസ്പര പൂരക പഠനത്തിനും കാര്യക്ഷമത വര്‍ധനവിനും സ്പന്ദന്റെ പ്രവര്‍ത്തനം ഇടവരുത്തുമെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. സീറോ മലബാര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് നെറ്റ്വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.


Related Articles »