India

മദര്‍ തെരേസ അവാര്‍ഡ് ഫാ. ടോം ഉഴുന്നാലിലിന്

സ്വന്തം ലേഖകന്‍ 29-09-2017 - Friday

ന്യൂഡല്‍ഹി: മുംബൈ ആസ്ഥാനമായുള്ള ഹാര്‍മണി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മദര്‍ തെരേസ അവാര്‍ഡ് ഫാ. ടോം ഉഴുന്നാലിലിന്. പുരസ്‌കാരം ഡിസംബര്‍ പത്തിനു മുംബൈയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനിക്കും.

വിശുദ്ധ മദര്‍ തെരേസയുടെ സേവന ശൈലിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്ന പുരസ്‌കാരം ലഭിച്ച കാര്യം കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസാണ് അറിയിച്ചത്. ദലൈലാമ, മലാല യൂസഫ് സായി, മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മൊഹിതീര്‍ മുഹമ്മദ് തുടങ്ങിയവര്‍ മുന്പ് മദര്‍ തെരേസ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്.


Related Articles »