Purgatory to Heaven. - January 2024

ശുദ്ധീകരണ സ്ഥലവും ദാനധര്‍മ്മങ്ങളും

സ്വന്തം ലേഖകൻ 12-01-2024 - Friday

“ദരിദ്രരോട് ദയകാണിക്കുന്നവന്‍ ഭാഗ്യവാന്‍, കഷ്ടതയുടെ നാളുകളില്‍ അവനെ കര്‍ത്താവ്‌ രക്ഷിക്കും” (സങ്കീര്‍ത്തങ്ങള്‍ 41:1)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-12

“വിശുദ്ധലിഖിതങ്ങളിലുടനീളം ദാനധര്‍മ്മത്തിന്റെ ശ്രേഷ്ഠതയെ പറ്റി വിവരിക്കുന്നത് കാണാന്‍ സാധിയ്ക്കും. നാം ചെയ്യുന്ന ഈ ദാനധര്‍മ്മത്തിലൂടെ ദരിദ്രര്‍, പ്രായമായവര്‍, രോഗികള്‍, അനാഥര്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക്‌ ലഭിക്കുന്ന സാന്ത്വനം മറ്റേത് നന്‍മപ്രവര്‍ത്തികളെക്കാളും മൂല്യമര്‍ഹിക്കുന്ന ഒന്നാണ്. ദാനദര്‍മ്മത്തിന്റെ നേട്ടങ്ങള്‍ ഒരു പക്ഷേ പിന്നീട് ആയിരിക്കാം നിങ്ങള്‍ക്ക് ലഭിക്കുന്നത്, എന്നിരിന്നാലും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ രക്ഷയെ പ്രതി കാരുണ്യപ്രവര്‍ത്തി ചെയ്യുവാന്‍ മടികാണിക്കരുത്”. ഇറ്റാലിയന്‍ പുരോഹിതനും 'ഡോട്ടേഴ്സ് ഓഫ് സെന്റ്‌ പോള്‍' സ്ഥാപകനുമായ വാഴ്ത്തപ്പെട്ട ജെയിംസ് അല്‍ബേരിയോണ്‍, ദാനധര്‍മ്മത്തിന്റെ പവിത്രതയെ പറ്റി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

വിചിന്തനം:

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക്‌ ആയി, ദൈവം നമ്മുടെ ജീവിതത്തില്‍ നമുക്ക്‌ കാണിച്ചുതരുന്നവരേയും, നമുക്ക്‌ ചുറ്റുമുള്ളവരേയും സഹായിക്കുവാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കരുത്.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


Related Articles »