India - 2024

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഏഴ് മുതല്‍

സ്വന്തം ലേഖകന്‍ 05-10-2017 - Thursday

രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ ഏഴിന് ആരംഭിക്കും. 16നാണു പ്രധാന തിരുനാള്‍. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ ഒന്‍പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാനയും സന്ദേശവും ഉണ്ടായിരിക്കും. ഏഴിന് ഉച്ചയ്ക്ക് 12.45ന് ഡിസിഎംഎസ് തീര്‍ഥാടനം. വൈകുന്നേരം നാലിനു എസ്എംവൈഎം തീര്‍ഥാടനം. എട്ടിനു രാവിലെ 11 ന് കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയുടെ നേതൃത്വത്തില്‍ പദയാത്ര. ഫൊറോന വികാരി റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.

വൈകുന്നേരം നാലിന് സെന്റ് മേരീസ് പള്ളി എടാട്, സെന്റ് ആന്റണീസ് പള്ളി ലൂര്‍ദ്മൗണ്ട് എന്നിവിടങ്ങളില്‍നിന്നു തീര്‍ഥാടനം. തുടര്‍ന്നു വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. സെബാസ്റ്റ്യന്‍ കുന്പിളുമൂട്ടില്‍, ഫാ.ജോര്‍ജ് നെല്ലിക്കുന്ന് ചെരുവുപുരയിടം. ഒന്പതിനു രാവിലെ ഒന്പതിന് ഇന്‍ഡോര്‍ രൂപത ബിഷപ് ഡോ.ചാക്കോ തോട്ടുമാരിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. വൈകുന്നേരം നാലിനു പാലാ രൂപതയിലെ നവവൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

പത്തിനു രാവിലെ 10.30 പാലാ രൂപത മാതൃവേദിയുടെയും പിതൃവേദിയുടെയും ആഭിമുഖ്യത്തില്‍ തീര്‍ഥാടനം. റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. വൈകുന്നേരം നാലിനു പുനലൂര്‍ രൂപത ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 11നു രാവിലെ ഒന്‍പതിനു കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.

വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാന, സന്ദേശം. കുഴുന്പില്‍ കുടുംബത്തിലെ വൈദികര്‍ കാര്‍മികത്വം വഹിക്കും. 12നു രാവിലെ ഒന്പതിനു സുറിയാനി കുര്‍ബാന, സന്ദേശം ഫാ. മാത്യു വെണ്ണായപ്പള്ളില്‍. വൈകുന്നേരം നാലിനു കൊടിയേറ്റ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍. വിശുദ്ധ കുര്‍ബാന, സന്ദേശം മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍. 13നു രാവിലെ ഒന്പതിനു ഫാ.മാത്യു വെള്ളാനിക്കലും വൈകുന്നേരം നാലിനു ഫാ.സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശംനല്‍കും.14 നു രാവിലെ ഒന്പതിനു ഫാ. ജയിംസ് വെണ്ണായിപ്പിള്ളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.

12.30 ന് തീര്‍ഥാടനവും പ്രാര്‍ഥനാശുശ്രൂഷയും. റവ. ഡോ. കുര്യന്‍ മറ്റം, ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ എന്നിവര്‍ നയിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു സമര്‍പ്പിതരുടെ തീര്‍ഥാടനം. വൈകുന്നേരം നാലിനു മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 15 നു രാവിലെ 5.30നും 6.30 നും വിശുദ്ധ കുര്‍ബാന. എട്ടിന് വിശുദ്ധ കുര്‍ബാന, സന്ദേശം വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍. 9.30 നു വിശുദ്ധ കുര്‍ബാന. 1.30 ന് സിഎംഎല്‍ രാമപുരം മേഖലയുടെ തീര്‍ഥാടനം.

2.30 നു വിശുദ്ധ കുര്‍ബാന, സന്ദേശം. രാമപുരം ഫൊറോനയിലെ വൈദികര്‍ കാര്‍മികത്വം വഹിക്കും. വൈകുന്നേരം 4.30 നു തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. ആറിനു ജപമാല പ്രദക്ഷിണം.പ്രധാന തിരുനാള്‍ ദിനമായ 16നു രാവിലെ 5.30 നും 6.30 നും എട്ടിനും വിശുദ്ധ കുര്‍ബാന. ഫാ. ജോണി എടക്കര, റവ.ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍, റവ.ഡോ.കുര്യന്‍ മാതോത്ത് എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഒന്‍പതിനു നേര്‍ച്ച വെഞ്ചരിപ്പ്. പത്തിനു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസ അര്‍പ്പിച്ചു സന്ദേശം നല്‍കും. 11ന് ഡിസിഎംഎസ് തീര്‍ഥാടകര്‍ക്കു സ്വീകരണം. 12നു പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30നും 3.30നും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന എന്നിവ നടക്കും.


Related Articles »