India - 2024

സിസ്റ്റര്‍ റോസ് മേരി വീണ്ടും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

സ്വന്തം ലേഖകന്‍ 10-10-2017 - Tuesday

കുടമാളൂര്‍: ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ സഭയുടെ (ഡോറ്റേഴ്സ് ഓഫ് സേക്രട് ഹാര്‍ട് ഓഫ് ജീസസ്) പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ റോസ് മേരി അണിയറയില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ ജൂലിയ കൊള്ളിക്കൊളവില്‍, സിസ്റ്റര്‍ റൂബി വാലേപ്പറന്പില്‍, സിസ്റ്റര്‍ അഞ്ജു പുറപ്പന്താനം, സിസ്റ്റര്‍ ജിഷി കോണാട്ട് എന്നിവരെയും തെരഞ്ഞെടുത്തു.

1831ല്‍ ഇറ്റലിയിലെ ബെര്‍ഗോമോയില്‍ വിശുദ്ധ തെരേസ വെര്‍സേരി, മോണ്‍. ജോസഫ് ബെനാലിയോ എന്നിവരാണ് ഈശോയുടെ തിരുഹൃദയമക്കളുടെ സന്ന്യാസിനി സഭ സ്ഥാപിച്ചത്. 1980ല്‍ കുടമാളൂരില്‍ ആരംഭിച്ച ഇന്ത്യയിലെ സഭയുടെ ആസ്ഥാനം മംഗളൂരുവിലാണ്. ഇന്ത്യക്കു പുറമേ ഇറ്റലി, ബ്രസീല്‍, ആഫ്രിക്ക, അര്‍ജന്റീന, അല്‍ബേനിയ, റുമേനിയ, ജര്‍മനി എന്നീ രാജ്യങ്ങളിലും സഭാംഗങ്ങള്‍ ശുശ്രൂഷ ചെയ്തുവരുന്നുണ്ട്.