India - 2024

ദൈവത്തിന്റെ രൂപം പേറുന്ന ഓരോ മനുഷ്യ വ്യക്തിയും വിലപ്പെട്ടവര്‍: മാര്‍ ജോസ് പുളിക്കല്‍

സ്വന്തം ലേഖകന്‍ 12-10-2017 - Thursday

പഴയിടം: ദൈവത്തിന്റെ രൂപം പേറുന്ന ഓരോ മനുഷ്യ വ്യക്തിയും വിലപ്പെട്ടവരാണെന്നും ആതുര ശുശ്രൂഷ ഒരു ഈശ്വരപൂജയാണെന്നും കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍. എകെഎം പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ദശവത്സരാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ പുളിക്കല്‍. മാര്‍ കാവുകാട്ട് പിതാവിന്റെ നാമധേയത്തിലുള്ള ഈ സ്ഥാപനം എല്ലാവരിലേക്കും പകര്‍ന്നു നല്‍കേണ്ടത് കാരുണ്യത്തിന്റെ വെളിച്ചമാകണമെന്നും അദ്ദേഹം പറഞ്ഞു.

അപരന്റെ മുറിപ്പാടുകളും കണ്ണീരും ക്രിസ്തുവിന്റേതാണെന്ന് മനസിലാക്കിയാണ് മദര്‍ തെരേസ പാവപ്പെട്ടവരെയും ആലംബഹീനരെയും ശുശ്രൂഷിച്ചത്. ധന്യന്‍ മത്തായി കദളിക്കാട്ടില്‍ അച്ചന്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ കാരുണ്യത്തിന്റെ അഗ്‌നി മറ്റുള്ളവരിലേക്കു കത്തിപ്പടരാന്‍ രൂപീകരിക്കപ്പെട്ട സമൂഹമാണ് തിരുഹൃദയ സന്യാസിനി സമൂഹമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു. ഫാ. തോമസ് പാലയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സിസ്റ്റര്‍ ഇന്നസെന്റ് തെരേസ് അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. റോയി വടക്കേല്‍, ഡോ. മിനി, മിനി ചെറിയാന്‍, സിസ്റ്റര്‍ ലിസ ജോസ്, സിസ്റ്റര്‍ ലിസി ജോസ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »