India - 2024

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഇന്ന്

സ്വന്തം ലേഖകന്‍ 16-10-2017 - Monday

രാമപുരം: സ്വയം ശൂന്യവത്കരണത്തിലൂടെ പാവപ്പെട്ടവരുടെ ഇടയില്‍ പ്രവര്‍ത്തിച്ച് യേശുവിന്റെ സ്നേഹം അവരോടു പ്രഘോഷിച്ച വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്‍റെ തിരുനാള്‍ സഭ ഇന്ന് ആഘോഷിക്കുന്നു. നാല്‌പതിലധികം വര്‍ഷങ്ങള്‍ സമൂഹത്തിലെ താഴ്‌ന്ന വിഭാഗങ്ങള്‍ക്കായി മാറ്റിവെച്ച കുഞ്ഞച്ചന്‍, സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഏറെ വലുതായിരിന്നു. 1973 ഒക്ടോബർ 16ന് തന്റെ എണ്‍പത്തിരണ്ടാമത്തെ വയസ്സിലാണ് കുഞ്ഞച്ചന്‍ നിത്യതയിലേക്ക് യാത്രയായത്.

കുഞ്ഞച്ചന്റെ സ്മരണ പുതുക്കി തീര്‍ത്ഥാടനകേന്ദ്രമായ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ ഇന്ന് രാവിലെ 5.30 നും 6.30നും എട്ടിനും വിശുദ്ധ കുര്‍ബാന നടന്നു. ഫാ. ജോണി എടക്കര, റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, റവ. ഡോ. കുര്യന്‍ മാതോത്ത് എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. പത്തിനു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസ അര്‍പ്പിച്ചു സന്ദേശം നല്‍കും.

11 ന് ഡിസിഎംഎസ് തീര്‍ഥാടകര്‍ക്കു സ്വീകരണം നല്‍കും. 12 നു പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30 നും 3.30 നും വൈകുന്നേരം 4.30 നും വിശുദ്ധ കുര്‍ബാന. തിരുനാള്‍ പ്രമാണിച്ച് ഹര്‍ത്താലില്‍നിന്ന് രാമപുരം പഞ്ചായത്തിനെ ഒഴിവാക്കിയിട്ടുണ്ട്. മറ്റു പ്രദേശങ്ങളില്‍നിന്നു തിരുനാളില്‍ പങ്കെടുക്കാന്‍ വരുന്ന വാഹനങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് സിഎംഎല്‍ രാമപുരം മേഖലയുടെ തീര്‍ഥാടനം നടന്നു. തുടര്‍ന്ന് രാമപുരം ഫൊറോനയിലെ വൈദികരുടെ കാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കപ്പെട്ടു.


Related Articles »