India - 2024

സംസ്ഥാന കായികോത്സവം ഞായറാഴ്ച ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 21-10-2017 - Saturday

കോട്ടയം: പാലായില്‍ സംഘടിപ്പിച്ചിരിക്കുന്ന സംസ്ഥാന കായികോത്സവത്തില്‍ മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഞായറാഴ്ച ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്. തീരുമാനം കായികോത്സവത്തില്‍ പങ്കെടുക്കുന്ന ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും അവരുടെ ഞായറാഴ്ചകളിലെ മതപരമായ തിരുകര്‍മങ്ങളിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കുന്നതിന് വിഘ്‌നം വരുത്തുന്ന നടപടിയാണെന്നും അധികാരികള്‍ മതസ്വാതന്ത്ര്യത്തിന് തടസം നില്‍ക്കുന്ന ഇത്തരം നടപടികളില്‍നിന്ന് പിന്മാറണമെന്നും പ്രസിഡന്റ് വി.വി. അഗസ്റ്റിനും ദേശീയ ജനറല്‍ സെക്രട്ടറി ബിജു പറയന്നിലവും സംയുക്തമായി ആവശ്യപ്പെട്ടു.

സ്‌കൂള്‍ മേളകള്‍ ഞായറാഴ്ച നടത്താനുളള സര്‍ക്കാര്‍ തീരുമാനം മതപരമായ കടമകള്‍ നിറവേറ്റുവാനുളള മത ന്യൂനപക്ഷ അവകാശത്തിന്‍മേലുളള കടന്നുകയറ്റമാണെന്നും അതുകൊണ്ടു തീരുമാനം ഉടനടി പിന്‍വലിക്കണമെന്നും കത്തോലിക്ക കോണ്ഗ്ര സ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം പി.പി.ജോസഫും കോട്ടയത്ത് ആവശ്യപ്പെട്ടു. സ്‌കൂള്‍ മേളകള്‍ ഞായറാഴ്ചകളില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി കഴിഞ്ഞ ദിവസം രംഗത്തിയിരിന്നു.


Related Articles »