India - 2024

സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചു മൂന്നു ഭാഷകളില്‍ ഗ്രന്ഥങ്ങളുമായി ഫാ. ജോണ്‍ പുതുവ

സ്വന്തം ലേഖകന്‍ 02-11-2017 - Thursday

കൊച്ചി: വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചു മൂന്നു ഭാഷകളില്‍ ഗ്രന്ഥങ്ങള്‍ തയാറാക്കി കൊണ്ട് എറണാകുളം അങ്കമാലി അതിരൂപതാ വൈദികന്‍. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവയാണു സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനത്തോടനുബന്ധിച്ചു മൂന്നു ഗ്രന്ഥങ്ങള്‍ തയാറാക്കുന്നത്. ഇതില്‍ 'സിസ്റ്റര്‍ റാണി മരിയ ദി ഗിഫ്റ്റ് ഓഫ് ഡത്ത്' എന്ന ഇംഗ്ലീഷ് ഗ്രന്ഥം ഇന്‍ഡോറില്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപന ചടങ്ങില്‍ കര്‍ദിനാള്‍മാരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യും.

നവംബര്‍ 11നു സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനത്തിന്റെ കേരളസഭാതല ആഘോഷ പരിപാടിയുടെ ഭാഗമായി കൊച്ചിയിലാണു 'സമര്‍പ്പിതവഴിയിലെ സഹനപുണ്യം'എന്ന പേരിലുള്ള മലയാളഗ്രന്ഥം പ്രകാശനം ചെയ്യുന്നത്. ഗ്രന്ഥത്തിന്റെ ഹിന്ദി പതിപ്പും തയാറാക്കുന്നുണ്ട്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജീവചരിത്ര ഗ്രന്ഥവും ഫാ. ജോണ്‍ പുതുവ രചിച്ചിട്ടുണ്ട്.

ജയില്‍ മിനിസ്ട്രി വിഭാഗത്തിന്റെ ചുമതല അദ്ദേഹം നേരത്തെ വഹിച്ചിരിന്നു. തിഹാര്‍ ജയിലില്‍ തടവിലായിരിന്നപ്പോള്‍ ഫാ. ​​​​ജോ​​​​ണ്‍ സ​​​​മ്മാ​​​​നി​​​​ച്ച ബൈ​​​​ബി​​​​ൾ ഇ​​​​പ്പോ​​​​ഴും സൂ​​​​ക്ഷി​​​​ക്കു​​​​ക​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നുണ്ടെന്ന കാര്യം ക്രിക്കറ്റ് താരം ശ്രീശാന്ത് അടുത്തിടെ വെളിപ്പെടുത്തിയിരിന്നു.


Related Articles »