India - 2024
മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം ഇന്ന്
സ്വന്തം ലേഖകന്‍ 12-11-2017 - Sunday
കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയുടെ ദ്വിതീയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കും. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ സഹകാർമികരാകും. തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം തിരുവചനസന്ദേശം നൽകും.
മാർ സെബാസ്റ്റ്യന്റെ ജേഷ്ഠ സഹോദരൻ ഫാ. ജോർജ് വാണിയപ്പുരയ്ക്കൽ ആയിരിക്കും തിരുക്കർമശുശ്രൂഷകളുടെ ആർച്ച്ഡീക്കൻ. സീറോ മലബാർ സഭ കൂരിയ ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ നിയുക്തമെത്രാന്റെ നിയമന ഉത്തരവ് വായിക്കും. വത്തിക്കാൻ പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ ലെയനാർഡോ സാന്ദ്രിയുടെ ആശംസകൾ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രിബ്യൂണൽ പ്രസിഡന്റും സീറോ മലബാർ സഭ പോസ്റ്റുലേറ്റർ ജനറലുമായ റവ. ഡോ. ജോസ് ചിറമ്മേൽ വായിക്കും. അഭിഷേക കര്‍മ്മങ്ങള്‍ക്കുശേഷം മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കൃതജ്ഞത അര്‍പ്പിക്കും.