India

പാവറട്ടി ബൈബിള്‍ കണ്‍വെന്‍ഷന് ആരംഭം

സ്വന്തം ലേഖകന്‍ 23-11-2017 - Thursday

പാവറട്ടി: ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് പുത്തന്‍അഭിഷേകവും ആത്മീയ ചൈതന്യം പകര്‍ന്നു നല്‍കാന്‍ പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രത്തില്‍ തീരദേശ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു. ദിവ്യബലിയെ തുടര്‍ന്ന് പാവറട്ടി തീര്‍ത്ഥ കേന്ദ്രം വികാരി ഫാ. ജോസഫ് പൂവത്തൂകാരന്‍ വിശ്വാസ ദീപം തെളിച്ചാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. 25000ഓളം പേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. നിത്യ രോഗികളായ അന്‍പതോളം പേര്‍ കിടന്നുകൊണ്ടും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.

എരുമേലി കിംഗ് ജീസസ് മിനിസ്ട്രി ഡയറക്ടര്‍ ഫാ. അബ്രാഹം കാടിയാകുടി, ബ്രദര്‍ സാബു ആറുതൊട്ടിയില്‍, എന്നിവരാണ് സെന്റ് ജോസഫ് പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തിരദേശ ബൈബിള്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. ദിവസവും വൈകീട്ട് 4.30 മുതല്‍ 9.30 വരെയാണ് കണ്‍വെന്‍ഷന്‍. സമാപന ദിവസമായ 26ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്‍വെന്‍ഷനില്‍ സമാപന സന്ദേശം നല്‍കും.


Related Articles »