Events - 2024

അനുഗ്രഹവർഷം ചൊരിയുന്ന 'Awake London': കുട്ടികൾക്കായി 'Music Fest'

ജോസ് കുര്യാക്കോസ് 23-11-2017 - Thursday

ലണ്ടൻ നിവാസികൾക്ക് ആത്മീയ വിടുതലും സൗഖ്യവും പകരുന്ന 'AWAKE LONDON' ഇംഗ്ലീഷ് ശുശ്രൂഷ ഈ ശനിയാഴ്ച St. Annes Catholic School, Palmers green, N13 5TY വെച്ചു നടത്തപ്പെടുന്നു. ഫാദർ ഷൈജു നടുവത്താനി നയിക്കുന്ന ശുശ്രൂഷയിൽ Caret Lumen Community-യിലെ ജോൺ & അലക്‌സാന്ദ്ര സ്റ്റെയിൻ ദമ്പതികൾ ശുശ്രൂഷകൾക്ക് ശക്തിപകരും. 5 മുതൽ 16 വയസ്സുവരെ കുട്ടികൾക്കായി ഈ മാസം 'Music Fest' ഒരുക്കപ്പെടുന്നു.

വചനവും സംഗീതവും ഒത്തുച്ചേരുന്ന ഈ ആത്മീയ ശുശ്രുഷ കുട്ടികൾക്ക് വലിയ പ്രാർത്ഥനാ അനുഭവത്തിനു കാരണമായിത്തീരും. വിവിധ ഭാഷക്കാർ ഒത്തുചേരുന്ന ഈ ആത്മീയ ശുശ്രുഷ സുവിശേഷത്തിന്റെ അഗ്നി അനേകരിലേക്ക് പകരുകയാണ്. Br. Thomas & Virgenea Pande എന്നിവരുടെ നേതൃത്വത്തിൽ അതിശക്തമായ മധ്യസ്ഥപ്രാർത്ഥനകളും ഒരുക്കങ്ങളും കൺവെൻഷന്റെ വിജയത്തിനായി നടന്നുവരുന്നു.

ലണ്ടൻ ഭാഗത്തുള്ള എല്ലാവരെയും ഈ ശുശ്രുഷയിലേക്ക് യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നു. ഈ ശുശ്രൂഷയേ കുറിച്ച് മറ്റുള്ളവരുമായി പങ്കുവെയ്ക്കുക. പ്രാർത്ഥിക്കുക.

Time: 2PM TO 6PM

* കുമ്പസാരം, കൗൺസിലിംഗ് ശുശ്രുഷകൾ ഉണ്ടായിരിക്കും.


Related Articles »