India - 2024

'അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍': കാഞ്ഞൂര്‍ ബൈബിള്‍ കണ്‍വെന്‍ഷനു ഇന്നു തുടക്കമാകും

സ്വന്തം ലേഖകന്‍ 25-11-2017 - Saturday

കാഞ്ഞൂര്‍: "സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു, അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" എന്ന ആപ്തവാക്യവുമായി പതിനെട്ടാമത് കാഞ്ഞൂര്‍ ഫൊറോന ബൈബിള്‍ കണ്‍വെന്‍ഷനു ഇന്നു തുടക്കമാകും. വൈകുന്നേരം ജപമാലയേയും ദിവ്യബലിയേയും തുടര്‍ന്ന് അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മുരിങ്ങൂര്‍ ഡിവൈന്‍ ഗുഡ്‌നെസ് ടീമിലെ ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. മാത്യു ഇലവുങ്കല്‍, ഫാ.ആന്റണി പയ്യപ്പിള്ളി, ഫാ. മാത്യു തടത്തില്‍, ഫാ. പോള്‍ പുതുവ എന്നിവരാണ് കണ്‍വെന്‍ഷനു നേതൃത്വം നല്‍കുന്നത്. കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ദിവസവും വൈകുന്നേരം 4.30 മുതല്‍ 9.30 വരെ നടക്കുന്നത്.

12,000 പേര്‍ക്ക് ഇരിക്കാവുന്ന താത്കാലിക പന്തലാണ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍മ്മിച്ചിരിക്കുന്നത്. രോഗികള്‍ക്കായി പ്രത്യേക ഇരിപ്പിട സൗകര്യങ്ങളും ഉണ്ടായിരിക്കും. ജപമാല, ദിവ്യബലി, ഗാനശുശ്രൂഷ, വചനപ്രഘോഷണം, സൗഖ്യാരാധന എന്നിവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും. കണ്‍വെന്‍ഷനുശേഷം പാറപ്പുറം, വെള്ളാരപ്പിള്ളി, ചൊവ്വര, എടനാട്, പ്രസന്നപുരം, അങ്കമാലി, തുറവുങ്കര, നായത്തോട്, നെടുവന്നൂര്‍, കപ്രശേരി, മഞ്ഞപ്ര, യോര്‍ദനാപുരം വഴി തുറവൂര്‍, ചുള്ളി, മലയാറ്റൂര്‍, പെരുന്പാവൂര്‍ എന്നീ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യമുണ്ടാകും.


Related Articles »