India - 2024

മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം: കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് ഖേദകരമെന്ന് ജാഗ്രതാ സമിതി

സ്വന്തം ലേഖകന്‍ 01-12-2017 - Friday

ചങ്ങനാശ്ശേരി: ആഗോളകത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദക്ഷിണേക്ഷ്യന്‍ യാത്രയില്‍ ഇന്ത്യ ഉള്‍പ്പെടാതെ പോയത് കേന്ദ്ര സര്‍ക്കാരിന്‍റെ താല്പര്യകുറവു മൂലമാണെന്നു ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ് ജാഗ്രതാ സമിതി. കേന്ദ്രത്തിന്റെ നടപടി വിശ്വാസ സമൂഹത്തിന് വേദന ഉളവാക്കിയെന്നും ശാന്തിയുടെ ദൂതനും കരുണയുടെ പ്രവാചകനും സമാധാന നായകനുമായ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഭാരത സന്ദര്‍ശനത്തിന് കാലവിളമ്പം കൂടാതെ അവസരമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അതിരൂപതാ കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ പി.ആര്‍.ഒ അഡ്വ. ജോജി ചിറയില്‍ അദ്ധ്യക്ഷനായിരിന്നു. ജാഗ്രതാ സമിതി കോഡിനേറ്റര്‍ ഫാ. ആന്‍റണി തലച്ചല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.പി. ജോസഫ് വിഷയാവതരണം നടത്തി. അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ജോബി പ്രാക്കുഴി, പ്രൊഫ. ആന്‍റണി മാത്യൂസ്, ലിബിന്‍ കുര്യാക്കോസ്, ടോം അറയ്ക്കപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »