India

അന്താരാഷ്ട്ര സിമ്പോസിയം 'ഇവാ' ഇന്നു സമാപിക്കും

സ്വന്തം ലേഖകന്‍ 02-12-2017 - Saturday

കൊച്ചി: സീറോ മലബാര്‍ സഭയുടെ സിനഡല്‍ കമ്മീഷന്റെ സഹകരണത്തോടെ കല്യാണ്‍ രൂപത സംഘടിപ്പിക്കുന്ന ജീവനെക്കുറിച്ചുള്ള അന്താരാഷ്ട്ര സിമ്പോസിയം (ഇവാ) ഇന്നു സമാപിക്കും. കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലാണ് സിമ്പോസിയം നേരത്തെ ഉദ്ഘാടനം ചെയ്തത്. മനുഷ്യമഹത്വത്തിനായുള്ള ധാര്‍മിക, അജപാലന സമീപനങ്ങളും കുടുംബ, സാമൂഹ്യ മേഖലകളില്‍ ജീവസംസ്‌കാരവും എന്ന വിഷയത്തില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

സിമ്പോസിയത്തോട് അനുബന്ധിച്ച് പ്രത്യേകസ്റ്റാളും ഒരുക്കിയിട്ടുണ്ട്. ഇന്നലെ കല്യാണ്‍ രൂപത ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍, പൂനെ ബിഷപ്പ് ഡോ. തോമസ് ദാബ്രെ, രൂപത വികാരി ജനറാള്‍ മോണ്‍ എമ്മാനുവല്‍ കണ്ടങ്കാവില്‍, സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍, ജുഡീഷല്‍ വികാര്‍ ഫാ. ജോജു അറയ്ക്കല്‍, മോണ്‍. വര്‍ഗീസ് മട്ടമന, ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഫാ. ഷെനാന്‍ ബൊക്കെ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി മിനി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദേശം നല്‍കും.


Related Articles »