India - 2024

കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ അവാര്‍ഡ് വിതരണം ചെയ്തു

സ്വന്തം ലേഖകന്‍ 10-12-2017 - Sunday

പറവൂര്‍: കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു. പറവൂരില്‍ മന്ത്രി മാത്യു ടി. തോമസ് അവാര്‍ഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനത്തില്‍ ലത്തീന്‍ സമുദായം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി അധ്യക്ഷനായി. കൊച്ചി രൂപത മെത്രാന്‍ ഡോ. ജോസഫ് കരിയില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

ഗുരുശ്രേഷ്ഠ അവാര്‍ഡ് നെല്‍സണ്‍ ഫെര്‍ണാണ്ടസും ഫാ. ജസ്റ്റിന്‍ പനക്കലും ഏറ്റുവാങ്ങി. കലാപ്രതിഭ അവാര്‍ഡ്, പി.എ. റാഫേല്‍കായിക അവാര്‍ഡ്, ഡയാന സില്‍വസ്റ്റര്‍ മാധ്യമ അവാര്‍ഡ്, ജോസഫ് വൈറ്റില സാഹിത്യ അവാര്‍ഡ്, ഫാ. ബോബി ജോസ് കട്ടിക്കാട്ട് വൈജ്ഞാനിക സാഹിത്യ അവാര്‍ഡ്, ടി.എ. ജോസഫ് സംരംഭക അവാര്‍ഡ്, കെ.എസ്. ജയമോഹനന്‍ സമൂഹ നിര്‍മിതി അവാര്‍ഡ്, ഫാ. സേവ്യര്‍ കുടിയാംശേരി വിദ്യാഭ്യാസം, ശാസ്ത്ര അവാര്‍ഡ്, ലിസ്ബ ജോണ്‍സണ്‍ യുവത അവാര്‍ഡ് എന്നിവര്‍ക്കാണ് മറ്റു പുരസ്‌കാരങ്ങള്‍ ലഭിച്ചത്.


Related Articles »