Purgatory to Heaven. - January 2024

ശുദ്ധീകരണാത്മാക്കളും നാമോരുരുത്തരും തമ്മിലുള്ള ബന്ധമെന്ത് ?

സ്വന്തം ലേഖകന്‍ 24-01-2023 - Tuesday

"സത്യമായും ഞാൻ നിങ്ങളോട് പറയുന്നു, എനിക്കു വേണ്ടിയും സുവിശേഷത്തിനു വേണ്ടിയും, സഹോദരരെയും മാതാപിതാക്കളെയും, ഭവനത്തെയും വയലുകളെയും ത്യജിക്കുന്നവർക്ക്, ഇവിടെ വച്ചുതന്നെ നൂറിരട്ടിയായി പ്രതിഫലം ലഭിച്ചിരിക്കും." മർക്കോസ്.(10:29-30)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-24

ഈ ഭൂമിയില്‍ തീർത്ഥാടനം തുടരുന്ന നാമോരോരുത്തരും നമുക്ക് മുമ്പേ നിത്യജീവിതത്തിലേക്ക് പ്രവേശിച്ചവരുമായി, അഭേദ്യമായ ഒരു ബന്ധം നിലനിൽക്കുന്നുണ്ട്. ജ്ഞാനസ്നാനം സ്വീകരിച്ചിരിക്കുന്ന നാമെല്ലാവരും, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളും, നിത്യ ജീവിതത്തിലേക്ക് പ്രവേശിച്ചവരുമടങ്ങുന്ന ഒരു വലിയ കുടുംബത്തിലാണ് കഴിയുന്നതെന്ന വസ്തുത നമ്മില്‍ പലര്‍ക്കും അറിയില്ല.

തിരുസഭയുടെ പരമമായ സത്യം ദൈവവുമായുള്ള സംസർഗമാണ്; ദൈവവുമായിട്ടുള്ള ദൃഢമൈത്രിയാണ്; യേശുവുമായുള്ള മൈത്രിയാണ്; പരിശുദ്ധാത്മാവുമായുള്ള ദൃഢബന്ധമാണ്. യേശുവും പിതാവുമായുള്ള ദൃഢബന്ധമാണ് മനുഷ്യരുടെ ആത്മീയതയുടെ പ്രഭാവ കേന്ദ്രം. ആ പ്രഭാവ കേന്ദ്രത്തിൽ, ആ മൂശയിൽ നാം എത്തിച്ചേരുമ്പോൾ, സ്നേഹത്തിന്റെ അഗ്നിയിൽ നാം ഒരു ഹൃദയവും ഒരാത്മാവുമായി ഉരുകിച്ചേരുന്നു. ദൈവസ്നേഹത്തിന്റെ അഗ്നി നമ്മുടെ സ്വാർത്ഥതയേയും അഹന്തയേയും ദഹിപ്പിക്കുന്നു;ആന്തരികവും ബാഹ്യവുമായ എല്ലാ ഭിന്നതകളും ഇല്ലാതാക്കുന്നു; ദൈവസ്നേഹത്തിന്റെ അഗ്നി നമ്മുടെ പാപങ്ങളെ ദഹിപ്പിച്ചു കളയുന്നു...

"വിശുദ്ധരുടെ ദൈവവുമായുള്ള സംസർഗം ഐഹിക ജീവിതവും കടന്നു പോകുന്നു; മരണവും കടന്നു പോകുന്നു; അത് അനന്തമാണ്. ദൈവവുമായുള്ള നമ്മുടെ സംസർഗം, മരണവും കടന്ന് നിത്യജീവിതത്തിലേക്ക് നമ്മെ നയിക്കുന്നു. ജ്ഞാനസ്നാനത്തിലൂടെ തുടങ്ങുന്ന ആ സംസർഗം, മരണത്തിലും അവസാനിക്കുന്നില്ല. ഉയർത്തെഴുന്നേറ്റ കൃസ്തു വഴി, അത് നമ്മെ നിത്യജീവിതത്തിലേക്ക് നയിക്കുന്നു. ഈ ഭൂമിയിലെ തീർത്ഥാടനം തുടരുന്ന നമ്മളും, നമുക്ക് മുമ്പേ നിത്യജീവിതത്തിലേക്ക് പ്രവേശിച്ചവരുമായി, അഭേദ്യമായ ഒരു ബന്ധം നിലനിൽക്കുന്നു.

ജീവിച്ചിരിക്കുന്ന ജ്ഞാനസ്നാനപ്പെട്ടവരും, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളും, നിത്യ ജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞവരും ഒരു വലിയ കുടുംബമാണ്. ഈ കുടുബത്തിലെ അംഗങ്ങൾ തമ്മിലുള്ള സംസർഗം പ്രത്യേകിച്ച് പ്രകടമാകുന്നത് മദ്ധ്യസ്ഥ പ്രാർത്ഥനകളിലാണ്."

(Pope Francis, General Audience, Oct 30, 2013)

വിചിന്തനം:

ശുദ്ധീകരണാത്മാക്കളും നമ്മളോരോരുത്തരും തമ്മിലുള്ള ബന്ധം ദൃഢമാക്കുക. അവരെ പറ്റിയുള്ള ഓർമ്മ എപ്പോഴും നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കട്ടെ.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »