India - 2024

കര്‍ദ്ദിനാള്‍ ആലഞ്ചേരി പൗരോഹിത്യം സ്വീകരിച്ചിട്ട് 45 വര്‍ഷം

സ്വന്തം ലേഖകന്‍ 18-12-2017 - Monday

കോട്ടയം: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പൗരോഹിത്യം സ്വീകരിച്ചിട്ട് ഇന്നു 45 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇതുമായി ബന്ധപ്പെട്ടു പ്രത്യേക ആഘോഷങ്ങളൊന്നും ഉണ്ടാവില്ല. 1972 ഡിസംബര്‍ 18ന് ചങ്ങനാശേരി തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയില്‍ നിന്നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. ആലുവ മംഗലപ്പുഴ സെമിനാരിയില്‍നിന്നാണ് വൈദിക പരിശീലനം പൂര്‍ത്തിയാക്കിയത്.

മലയാളം, ഇംഗ്ലീഷ്, തമിഴ്, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം തക്കല രൂപത മെത്രാനായിരിക്കെയാണ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങള്‍ (ഫാ. ജോസ് ആലഞ്ചേരിയും ഫാ. ഫ്രാന്‍സിസ് ആലഞ്ചേരി എസ്ഡിവിയും) വൈദികരും ഒരു സഹോദരി (സിസ്റ്റര്‍ ചെറുപുഷ്പം) എസ്എബിഎസ് സന്യാസിനിയുമാണ്.


Related Articles »