India - 2024

വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനു കൊടിയേറി

സ്വന്തം ലേഖകന്‍ 27-12-2017 - Wednesday

മാന്നാനം: മാന്നാനത്തു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാളിനു കൊടിയേറി. ഇന്നലെ വൈകുന്നേരം ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. സാധാരണ മനുഷ്യരുടെ ജീവിതത്തെ ദൈവികത കൊണ്ടു നിറച്ച പുണ്യാത്മാവാണ് വിശുദ്ധ ചാവറയച്ചനെന്നും എല്ലാവരും നിരന്തരം കര്‍ത്താവിനെ സ്തുതിക്കണം എന്നത് ചാവറയച്ചനിലൂടെ നമുക്ക് ലഭിക്കുന്ന സന്ദേശമാണെന്നും വിശുദ്ധ കുര്‍ബാന മധ്യേ അദ്ദേഹം പറഞ്ഞു.

മാന്നാനം ആശ്രമം പ്രിയോര്‍ ഫാ.സ്‌കറിയ എതിരേറ്റ് സിഎംഐ, ഫാ.ലൂക്കോസ് ചാമക്കാലാ സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കൊടിയേറ്റിന് ഒരുക്കമായി ഉച്ചകഴിഞ്ഞ് 2.30നു ഫാ. ജോര്‍ജ് കാട്ടൂര്‍ എംസിബിഎസ് നയിച്ച ദിവ്യകാരുണ്യ ആരാധന നടന്നു. 4.30 ന് വില്ലൂന്നി ഇടവകയില്‍ നിന്നുള്ള തീര്‍ത്ഥാടകസംഘം ദേവാലയത്തിലെത്തി. തുടര്‍ന്നായിരുന്നു കൊടിയേറ്റ്. ഇന്ന് രാവിലെ 11നു സീറോ മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും. വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന എന്നിവയ്ക്ക് ഫാ.ജോര്‍ജ് വല്ലയില്‍ കാര്‍മ്മികത്വം വഹിക്കും.

ഇന്നു മുതൽ 30 വരെ ദിവസവും 11നു കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർഥന. 31ന് എട്ടിനു കുർബാന, മധ്യസ്ഥപ്രാർഥന. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. 2.30ന് ചാവറ കുടുംബസംഗമം. ജനുവരി ഒന്നിനു 11നു ലത്തീൻ റീത്തിൽ കുർബാന, മധ്യസ്ഥപ്രാർഥന. ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാർമികത്വം വഹിക്കും. 4.30നു കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർഥന–മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ. ആറിനു വചനശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും.

രണ്ടിനു 11നു കുർബാന, മധ്യസ്ഥപ്രാർഥന–ഫാ. സേവ്യർ കുന്നുംപുറം, 4.30നു സുറിയാനി കുർബാന, മധ്യസ്ഥ പ്രാർഥന– മാർ ജോസഫ് കല്ലറങ്ങാട്ട്. ആറിനു ജപമാല പ്രദക്ഷിണം. തിരുനാൾ ദിവസമായ മൂന്നിനു 11നു കുർബാന, മധ്യസ്ഥപ്രാർഥന. ഫാ. പോൾ അച്ചാണ്ടി മുഖ്യകാർമികത്വം വഹിക്കും. സിഎംഐ സഭയിലെ നവവൈദികർ സഹകാർമികരായിരിക്കും. തുടർന്നു നേർച്ചഭക്ഷണം. 4.30നു കുർബാന, മധ്യസ്ഥപ്രാർഥന–മാർ ആന്റണി കരിയിൽ. ആറിനു തിരുനാൾ പ്രദക്ഷിണം. ഏഴിനു ഫാത്തിമമാതാ കപ്പേളയിൽ ഫാ. ഡേവിസ് ചിറമ്മൽ പ്രസംഗിക്കും. തുടർന്നു ലദീഞ്ഞ്, തിരുശേഷിപ്പു വണക്കം.


Related Articles »