India - 2024

ഓഖി: ലത്തീന്‍ സഭയുടെ ദുരിതാശ്വാസ പദ്ധതി പ്രഖ്യാപനം ഇന്ന്

സ്വന്തം ലേഖകന്‍ 29-12-2017 - Friday

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളെ കണ്ണീരിലാഴ്ത്തിയ ഓഖി ദുരന്തം ഒരു മാസം തികയുന്ന ഇന്ന് തിരുവനന്തപുരം ലത്തിന്‍ അതിരൂപത ഓഖി ദുരന്ത അനുസ്മരണം നടത്തും. പാളയം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ഓഖി ദുരിതാശ്വാസ പദ്ധതിയുടെ പ്രഖ്യാപനവും ഉണ്ടാകും. അനുസ്മരണ പ്രാര്‍ത്ഥനയിലും പ്രദക്ഷിണത്തിലും ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്, വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര, അതിരൂപതയിലെ വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ എന്നിവര്‍ പങ്കെടുക്കും.

വൈകുന്നേരം ആറിന് ദിവ്യബലി അര്‍പ്പണം നടക്കും. വിശുദ്ധ കുര്‍ബാനയുടെ സമാപനത്തില്‍ അതിരൂപതയുടെ ദുരിതാശ്വാസ പദ്ധതികളുടെ പ്രഖ്യാപനം ആര്‍ച്ച് ബിഷപ്പ് സൂസപാക്യം നിര്‍വഹിക്കും. തുടര്‍ന്ന് കത്തിച്ച മെഴുകുതിരികളുമായി പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കു വിശ്വാസ സമൂഹം പ്രദക്ഷിണമായി നീങ്ങും. ഇതേ തുടര്‍ന്നു പ്രാര്‍ത്ഥന നടക്കുന്നതോടെ അനുസ്മരണ ചടങ്ങുകള്‍ സമാപിക്കും.


Related Articles »