India - 2024

ദുരിതബാധിതര്‍ക്കു വേണ്ടി പ്രാര്‍ത്ഥനകളുമായി വലിയതുറ നിവാസികള്‍

സ്വന്തം ലേഖകന്‍ 29-12-2017 - Friday

വലിയതുറ: ഓഖി ദുരിതബാധിതര്‍ക്കു വേണ്ടി പ്രാര്‍ത്ഥനകളുമായി പൂന്തുറ മുതല്‍ തോപ്പ് വരെയുള്ള പത്ത് ഇടവകകളിലെ വിശ്വാസികള്‍. തോപ്പിലും കണ്ണാന്തുറയിലും പ്രാര്‍ത്ഥനകളുമായി ഒരുമിച്ച് ചേര്‍ന്ന സമൂഹം മെഴുകുതിരി കത്തിച്ച് ശംഖുമുഖത്തേക്ക് പ്രദക്ഷിണം നടത്തി. അനുസ്മരണ പ്രാര്‍ത്ഥനയ്ക്കു മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് നേതൃത്വം നല്‍കി.

ഓഖി ദുരിതബാധിതരോടൊപ്പം ഒറ്റക്കെട്ടായി സമൂഹമുണ്ടെന്നും തീരദേശവാസികള്‍ക്ക് കടല്‍ ഉപജീവനമാര്‍ഗം മാത്രമല്ല, തലമുറകളുടെ ബലിപീഠമാണെന്നും മാര്‍ ഐറേനിയോസ് സന്ദേശത്തില്‍ പറഞ്ഞു. എല്ലാ വേദനകളും പുതുപ്പിറവിക്ക് വേണ്ടിയുള്ളതാണെന്നും സംഘര്‍ഷങ്ങളും വേദനകളും നിറഞ്ഞ മുഹൂര്‍ത്തത്തെ പ്രാര്‍ത്ഥനയോടെ അവിസ്മരണീയമാക്കിയ യേശുവിന്റെ പാത നാം പിന്തുടരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നൂറ് കണക്കിന് വിശ്വാസികളാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്.


Related Articles »