India - 2024

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു

സ്വന്തം ലേഖകന്‍ 01-01-2018 - Monday

കൊച്ചി: മാനേജ്‌മെന്റ് വിദഗ്ധനും കുസാറ്റ് മുന്‍ വൈസ്ചാന്‍സലറുമായ ഡോ.എം.വി. പൈലിയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. ഇന്നലെ കളമശേരി വിമന്‍സ് ഐടിഐക്ക് സമീപമുള്ള വസതിയിലെത്തി കര്‍ദ്ദിനാള്‍ അന്തിമോപചാരമര്‍പ്പിച്ചു. മാനേജ്‌മെന്റ് വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ വിദ്യാഭ്യാസവിചക്ഷണനെയാണു ഡോ.എം.വി. പൈലിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഡോ.എം.വി.പൈലിയുടെ നിര്യാണത്തില്‍ സീറോ മലബാര്‍സഭ ഉന്നത വിദ്യാഭ്യാസ കമ്മീഷനും അനുശോചനം രേഖപ്പെടുത്തി. ഉന്നത വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയില്‍ അഗാധമായ താല്പര്യം കാണിച്ചിരുന്ന വ്യക്തിയാണ് ഡോ.എം.വി. പൈലിയെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.


Related Articles »