India - 2024
ചാവറ പിതാവ് കുടുംബ ഭദ്രതയ്ക്കായി പ്രവര്‍ത്തിച്ച പുണ്യാത്മാവ്: മാര്‍ ജോസഫ് പെരുന്തോട്ടം
സ്വന്തം ലേഖകന്‍ 01-01-2018 - Monday
മാന്നാനം: ചാവറ പിതാവ് കുടുംബ ഭദ്രതയിലൂടെ ലോക ഭദ്രതയ്ക്കായി പ്രവര്‍ത്തിച്ച പുണ്യാത്മാവാണെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കുടുംബജീവിത നവീകരണത്തിനും ചൈതന്യവത്ക്കരണത്തിനും വിശുദ്ധ ചാവറപിതാവ് പ്രത്യേക പ്രാധാന്യം നല്‍കിയെന്നും കുടുംബങ്ങള്‍ തിരുക്കുടുംബ ഭക്തിയില്‍ അനുദിനം വളരാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫാ.ആന്റണി കാഞ്ഞിരത്തിങ്കല്‍, ഫാ.ജെയിംസ് മുല്ലശേരി, ഫാ, മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ലുക്കാ ചാവറ, ഫാ.ജോണ്‍ ജെ ചാവറ, സിഎംഐ മൂവാറ്റുപുഴ പ്രൊവിന്‍ഷ്യല്‍ ഫാ. പോള്‍ പാറേക്കാട്ടില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ഇന്നലെ ആശ്രമ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തിരുനാളിന്റെ ഏഴാം ദിവസമായ ഇന്ന് രാവിലെ 6.15ന് ചങ്ങനാശേരി അതിരൂപത ചാന്‍സലര്‍ ഫാ.ടോം പുത്തന്കളത്തിലും 11ന് നടന്ന ദിവ്യബലിയില്‍ ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലും മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈകുന്നേരം 4.30ന് അദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.