India - 2024
മാര്‍ ജേക്കബ് മനത്തോടത്തിന്റെ മെത്രാഭിഷേക രജതജൂബിലി ആഘോഷം
സ്വന്തം ലേഖകന്‍ 03-01-2018 - Wednesday
വളമംഗലം: പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ മെത്രാഭിഷേക രജതജൂബിലി സ്വന്തം ഇടവകയായ വളമംഗലം തിരുഹൃദയ ദേവാലയത്തില്‍ നാളെ ആഘോഷിക്കും. വൈകുന്നേരം 4.30ന് കപ്പേള ജംഗ്ഷനില്‍നിന്നു ബിഷപ്പിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇടവകജനങ്ങളും പൗരാവലിയും ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്നു ജൂബിലേറിയന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന കൃതജ്ഞതാബലിയില്‍ ഇടവക വൈദികരടക്കം നിരവധി വൈദികര്‍ സഹകാര്‍മികരാകും.
എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന അനുമോദന സമ്മേളനം കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. ഫാ. ഏബ്രഹാം കിടങ്ങേന് സ്വാഗതവും ആന്റണി അറക്കത്തറ നന്ദിയും പറയും. പളളിപ്പുറം ഫൊറോനാ വികാരി ഫാ. ജോസ് ഒഴലക്കാട്, കെ.സി. വേണുഗോപാല്‍ എംപി, എ.എം. ആരീഫ് എംഎല്‍എ, തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാസോമന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.