India

സീറോ മലബാര്‍ സഭയുടെ 26ാമതു സിനഡിന് ആരംഭം

സ്വന്തം ലേഖകന്‍ 09-01-2018 - Tuesday

കൊച്ചി: സീറോ മലബാര്‍ സഭയുടെ 26ാമതു സിനഡ് സമ്മേളനത്തിനു സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടക്കമായി. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ സിനഡ് നടക്കുന്നത്. ആറു ദിവസത്തെ സിനഡില്‍ സഭയിലെ 59 മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്. 26ാമതു സിനഡിന്റെ ആദ്യ സെഷനാണ് ഇപ്പോള്‍ നടക്കുന്നത്.

കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നയിച്ച ധ്യാനത്തോടെയാണു സിനഡിനു തുടക്കമായത്. തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാന്മാര്‍ ദിവ്യബലിയര്‍പ്പിച്ചു. സിനഡ് ഹാളില്‍ ദീപം തെളിയിച്ച് മേജര്‍ ആര്‍ച്ച്ബിഷപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. 13ന് ഉച്ചകഴിഞ്ഞു 2.30നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി സമാപന സമ്മേളനം നടക്കും.


Related Articles »