India - 2024

ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ട് നടപ്പിലാക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കും: കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 09-01-2018 - Tuesday

അയര്‍ക്കുന്നം: മൗലിക അവകാശത്തെ നിഷേധിച്ച്, സഭയുടെ സ്വത്തുക്കളെ ഒരു ബോര്‍ഡിന്റെ കീഴിലാക്കാന്‍ നിര്‍ദേശിക്കുന്ന വി. ആര്‍. കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ട് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ ശക്തമായി എതിര്‍ക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വ സംഗമം. ന്യൂനപക്ഷ അവകാശങ്ങള്‍ ഭരണഘടനാ ശില്പികള്‍ തികഞ്ഞ ബോധ്യത്തോട് നല്‍കിയതാണെന്നും അതുകൊണ്ടാണ് അവയെ ഭരണഘടനയുടെ മൗലിക അവകാശത്തില്‍ ഉള്‍പ്പെടുത്തിയതെന്നും ഷെവ. വി. സി. സെബാസ്റ്റ്യന്‍ പറഞ്ഞു. പുന്നത്തറ വെള്ളാപ്പള്ളിയില്‍ ചേര്‍ന്ന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി വര്‍ക്കിംഗ് കമ്മിറ്റി അംഗം പി. പി. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡയറക്ടര്‍. ഫാ. ജോസഫ് പുതിയപറമ്പില്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ഭാരവാഹികളായ തങ്കച്ചന്‍ പൊന്‍മാങ്കല്‍, സൈബി അക്കര, ജോയി പാറപ്പുറം, ബാബു വള്ളപ്പുര, ജോസ് ജോണ്‍ വെങ്ങാന്തറ, സണ്ണി മുട്ടാര്‍, ചാക്കോച്ചന്‍ കൈതക്കരി, ബിജോ തുളിശ്ശേരി, അപ്പച്ചന്‍ വാതല്ലൂര്‍, ജോസ് മുണ്ടത്താനം എന്നിവര്‍ പ്രസംഗിച്ചു.


Related Articles »