Purgatory to Heaven. - January 2024

മരണനേരത്ത് സംരക്ഷണം ലഭിക്കാന്‍ നാം ചെയ്യേണ്ടതെന്ത്?

സ്വന്തം ലേഖകന്‍ 28-01-2021 - Thursday

“നിങ്ങള്‍ ധീരന്‍മാരായിരുക്കുവിന്‍, നിങ്ങളുടെ കൈകള്‍ തളരാതിരിക്കട്ടെ. നിങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് തീര്‍ച്ചയായും പ്രതിഫലം ലഭിക്കും” - (2 ദിനവൃത്താന്തം 15:7)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-28

നല്ലവനായ ഒരു മനുഷ്യന്‍, തന്റെ മരണത്തോടടുത്തപ്പോള്‍, അവന്റെ മരണകിടക്കക്ക് ചുറ്റിലും നിന്ന് സാത്താന്‍ അവനെ ഭയങ്കരമായി ആക്രമിക്കുവാന്‍ തുടങ്ങി. പെട്ടെന്ന്‍ തന്നെ സ്വര്‍ഗ്ഗകവാടം തുറക്കുകയും ആയിരകണക്കിന് തൂവെള്ള വസ്ത്രധാരികളായ മാലാഖമാര്‍ അവന്റെ സഹായത്തിനായി വരികയും ചെയ്തു. അവനെ സംരക്ഷിക്കുവാനും, അവനു വേണ്ടി വിജയം നേടുവാനുമായി അയക്കപ്പെട്ടിരിക്കുന്നവരാണ് തങ്ങളെന്നവര്‍ അറിയിച്ചു.

മരണത്തിലേക്ക് ആ മനുഷ്യന് പെട്ടെന്ന്‍ തന്നെ ഭയങ്കര ആശ്വാസം ലഭിക്കുകയും, അവന്‍ തന്നെ രക്ഷിക്കുവാന്‍ വന്ന സ്വര്‍ഗ്ഗീയ പോരാളികളോട് നിങ്ങള്‍ ആരാണെന്നു അന്വോഷിക്കുകയും ചെയ്തു. അവര്‍ ഇപ്രകാരം മറുപടി പറഞ്ഞു: "നിന്റെ ജീവിതകാലത്ത് നീ പ്രാർത്ഥിച്ചു ശുദ്ധീകരണസ്ഥലത്തു നിന്ന് സ്വതന്ത്രരാക്കിയ ആത്മാക്കളാണ് ഞങ്ങള്‍. നീ ഞങ്ങളോടു കാണിച്ച കാരുണ്യത്തിനു പ്രതിഫലം തരുവാനും, നിന്നെ സ്വര്‍ഗ്ഗത്തിലേക്കാനയിക്കുവാനും വന്നിരിക്കുകയാണ് ഞങ്ങള്‍.”

(സഭാ ചരിത്രകാരനും പ്രമുഖ ദൈവശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമായ വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ സീസറെ ബാറോണിയൂസ്).

എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിചിന്തനം:

തങ്ങളുടെ സ്വന്തക്കാരേയും, സുഹൃത്തുക്കളേയും സഹായിക്കേണ്ടത് അത്യാവശ്യമാണെന്ന് ശുദ്ധീകരണാത്മാക്കള്‍ക്ക് അറിയാം. അവരുടെ നന്ദി അതിരുകളില്ലാത്തതാണ്. മരണനേരത്ത് സംരക്ഷണം ലഭിക്കാന്‍ ശക്തമായി അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »