India

ഓഖി: ദുരന്തത്തിന്റെ വ്യാപ്തി എടുത്തുക്കാട്ടി ഫോട്ടോ പ്രദര്‍ശനം

സ്വന്തം ലേഖകന്‍ 13-01-2018 - Saturday

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ വ്യാപ്തി എടുത്തുക്കാട്ടി തിരുവനന്തപുരം പ്രസ്‌ ക്ലബും തിരുവനന്തപുരം അതിരൂപത പ്രസിദ്ധീകരണവുമായ ജീവനും വെളിച്ചവും മാസികയും സംയുക്തമായി സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം കേരള ലത്തീന്‍ സഭയിലെ 12 ബിഷപ്പുമാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം വഴുതയ്ക്കാട് കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ഫോട്ടോ പ്രദര്‍ശനം ഓഖി ദുരന്തത്തില്‍ മരിച്ചവരെ അനുസ്മരിച്ച് മണ്‍ചിരാതുകള്‍ തെളിച്ചാണ് ബിഷപ്പുമാര്‍ ഉദ്ഘാടനം ചെയ്തത്. കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയോടനുബന്ധിച്ചായിരിന്നു പ്രദര്‍ശനം.

കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം, ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍, ബിഷപ്പ്ഡോ. സ്റ്റാന്‍ലി റോമന്‍, ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ബിഷപ്പ് ഡോ. തെക്കത്തെച്ചേരില്‍, ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി, ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, ബിഷപ്പ് ഡോ. പീറ്റര്‍ അബിര്‍ അന്തോണിസാമി, ബിഷപ്പ് ഡോ. ആര്‍. ക്രിസ്തുദാസ്, ആലപ്പുഴ രൂപത നിയുക്ത സഹായമെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്പില്‍ എന്നിവരാണ് ഉദ്ഘാടനം ചെയ്തത്.

കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് , സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു. ഓഖി ചിത്രപ്രദര്‍ശനം ഇന്നും നാളെയും തുടരും. ചിത്രപ്രദര്‍ശനം പൊതുജനങ്ങള്‍ക്കും കാണാം. അതേസമയം ഓഖി ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൗരസ്ത്യ കല്‍ദായ സുറിയാനി സഭ അഞ്ചു ലക്ഷം രൂപ നല്കി. വ്യവസായ മന്ത്രി എ.സി. മൊയ്തീന് സഭാധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത ചെക്ക് കൈമാറി.


Related Articles »