India - 2024

കന്യാസ്ത്രീ ട്രെയിനില്‍ നിന്നു വീണു മരിച്ചു

സ്വന്തം ലേഖകന്‍ 13-01-2018 - Saturday

കോട്ടയം: നാട്ടിലേക്കുള്ള യാത്രയില്‍ കന്യാസ്ത്രീ ട്രെയിനില്‍ നിന്നു വീണു മരിച്ചു. കുറവിലങ്ങാട് മണ്ണയ്ക്കനാട് കുന്നത്ത് പരേതനായ മാത്യു തോമസിന്‍റെ (തൊമ്മിച്ചേട്ടന്‍) മകളും ഫ്രാന്‍സിസ്‌കന്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്‌സ് അംഗവുമായിരിന്ന സിസ്റ്റര്‍ സ്‌റ്റെല്ല കുന്നത്താണ് (75) ഇന്നലെ പുലര്‍ച്ചെ രണ്ടിന് ഈറോഡിനും തിരുപ്പൂരിനും ഇടയില്‍ മരിച്ചത്. 45 വര്‍ഷമായി വിവിധ മിഷന്‍ ആശുപത്രികളില്‍ നഴ്‌സായി സേവനം ചെയ്തുവരികയായിരുന്നു സിസ്റ്റര്‍ സ്‌റ്റെല്ല.

ബാത്ത് റൂമില്‍ പോയപ്പോള്‍ ട്രെയിനില്‍നിന്നു പുറത്തേക്കു വീണാണ് അപകടമുണ്ടായത്. സഹയാത്രികയായ കന്യാസ്ത്രീ ഉണര്‍ന്നപ്പോള്‍ സിസ്റ്റര്‍ സ്‌റ്റെല്ലയെ കാണാതെ വന്നതോടെ റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അപായ ചങ്ങല വലിച്ച് നിറുത്തി ട്രെയിനില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ഒന്പതിനു വിജനമായ റെയില്‍വേ ട്രാക്കിനോടു ചേര്‍ന്നു മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നു 12നു ചെന്നൈ മൈലാപ്പൂരിലുള്ള മഠം ചാപ്പലില്‍ മൃതദേഹം സംസ്‌കരിക്കും.


Related Articles »