India - 2024

വാഹനാപകടത്തെ തുടര്‍ന്നു ചികിത്സയിലായിരിന്ന സെമിനാരി റെക്ടര്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍ 22-01-2018 - Monday

ഷില്ലോംഗ്: വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന മലയാളി വൈദികനും സെമിനാരി റെക്ടറുമായ ഫാ. ജെയിംസ് പൂന്തുരുത്തിൽ നിര്യാതനായി. നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇന്ദിരാഗാന്ധി റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് മരിച്ചത്. സലേഷ്യന്‍ സഭാംഗമായ അദ്ദേഹം കോഴിക്കോട് സ്വദേശിയാണ്.

ജനുവരി 14നു മേഘാലയില്‍ വച്ച് വൈദികന്‍ സഞ്ചരിച്ചിരിന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ചു അപകടം സംഭവിക്കുകയായിരിന്നു. ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെയായിരിന്നു അപകടം. ഷില്ലോംഗിലെ തിരുഹൃദയ തിയോളജിക്കല്‍ കോളേജിന്റെ റെക്ടറായി സേവനം ചെയ്യുകയായിരിന്നു. നേരത്തെ സലേഷ്യന്‍ സഭയുടെ ദിമാപൂര്‍ പ്രോവിന്‍സിന്‍റെ തലവനായി അദ്ദേഹം സേവനം ചെയ്തിരിന്നു. നാഗാലാന്റിലെ സലേഷ്യന്‍ ഭവനില്‍ ഇന്നു മൃതസംസ്ക്കാരം നടക്കും.


Related Articles »