India - 2024

സമൂഹത്തിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം പ്രാര്‍ത്ഥന: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

സ്വന്തം ലേഖകന്‍ 24-01-2018 - Wednesday

മൂവാറ്റുപുഴ: സമൂഹത്തിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ പ്രാര്‍ത്ഥനയിലൂടെ കഴിയണമെന്നു കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ മാതൃവേദി രൂപതാ വാര്‍ഷികം പാര്‍ഥേനോസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിതാന്ത ജാഗ്രതയോടുകൂടി മാതാക്കള്‍ ലോകത്തെ നോക്കി കാണുകയും വിശ്വാസത്തില്‍ മക്കളെ വളര്‍ത്തുകയും ചെയ്യുന്‌പോള്‍ മാത്രമേ സമൂഹം സുസ്ഥിരമാകുകയുള്ളൂ. മാതാക്കള്‍ ഉണര്‍ന്നിരുന്നാല്‍ മാത്രമേ രാജ്യവും ഉണരുകയുള്ളൂവെന്നും ബിഷപ്പ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു.

മാതൃവേദി രൂപത പ്രസിഡന്റ് നിഷ സോമന്‍ തെറ്റയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ വലിയതാഴത്ത് ആമുഖപ്രഭാഷണം നടത്തി. മാതൃവേദി ദേശീയ പ്രസിഡന്റ് കെ.വി.റീത്താമ്മ, കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കണിമറ്റം, മാതൃവേദി മുന്‍ ദേശീയ പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍, ലൂസി സെബാസ്റ്റ്യന്‍, ലൈല സെബാസ്റ്റ്യന്‍, ലൂസി ലൂയി പാറത്താഴം, ഗ്രേസി ജോയി നെടുന്തടത്തില്‍, സിസ്റ്റര്‍ സിസി എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 1000 ഓളം മാതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.


Related Articles »