India - 2024

എംസിവൈഎമ്മിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് ആരംഭം

സ്വന്തം ലേഖകന്‍ 29-01-2018 - Monday

പത്തനംതിട്ട: മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനമായ എംസിവൈഎമ്മിന്റെ സുവര്‍ണജൂബിലി ആഘോഷപരിപാടികള്‍ക്കു തുടക്കമായി. മൈലപ്ര തിരുഹൃദയ കത്തോലിക്കാ പള്ളിയില്‍ എംസിവൈഎം ദ്വിദിന ഗ്ലോബല്‍ മീറ്റിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

സഭാതലസമിതി പ്രസിഡന്റ് ടിനു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ വിന്‍സെന്റ് മാര്‍ പൗലോസ് മെത്രാപ്പോലീത്ത ആമുഖസന്ദേശവും പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത അനുഗ്രഹസന്ദേശവും നല്‍കി. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവ പ്രകാശനം ചെയ്തു.

ഡയറക്ടര്‍ ഫാ. തോമസ് കയ്യാലയ്ക്കല്‍, നിയുക്ത ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കിഴക്കേതില്‍, സാന്‍ ബേബി, പത്തനംതിട്ട രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍.ജോണ്‍ തുണ്ടിയത്ത്, വികാരി ജനറാള്‍ മോണ്‍. ജോസഫ് കുരുമ്പിലേത്ത്, ഫാ. സെബാസ്റ്റ്യന്‍ കിഴക്കേതില്‍, എംസിവൈഎം ജനറല്‍ സെക്രട്ടറി സാന്‍ ബേബി, പത്തനംതിട്ട രൂപത പ്രസിഡന്റ് ജോബിന്‍ ഈനോസ്, ഫാ. മാത്യു പുതുപറന്പില്‍, വി. സി. ജോര്‍ജുകുട്ടി, അക്ഷയ പ്രകാശ്, പ്രദീപ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.


Related Articles »