India - 2024

ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 13 മുതല്‍

സ്വന്തം ലേഖകന്‍ 30-01-2018 - Tuesday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ 19ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 13 മുതല്‍ 17 വരെ പാറേല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം മൈതാനിയില്‍ നടക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെയും 4.30 മുതല്‍ രാത്രി ഒന്പതുവരെയും രണ്ടു സെഷനുകളായാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. റവ.ഡോ. മാണി പുതിയിടം, റവ.ഡോ. സിറിയക്ക് വലിയ കുന്നുംപുറം, ഫാ.ജോസഫ് പുത്തന്‍പുര ഒഎഫ്എം, ബ്രദര്‍ ടി.സി. ജോര്‍ജ്(മുംബൈ), ഫാ. ഡേവീസ് ചിറമ്മല്‍, ഫാ.ജേക്കബ് ചക്കാത്തറ, ഫാ.ജോമോന്‍ കൊച്ചുക ണിയാന്‍പറന്പില്‍ എംസിബിഎസ്, ഫാ.ആദര്‍ശ് കുന്പളത്ത്, ഫാ. തോമസ് വള്ളിയാനിപ്പുറം, ഫാ. ബോസ്‌കോ തെള്ളിയത്ത് ഒസിഡി, ഫാ. ഷാര്‍ലോ ഏഴാനിക്കാട്, ബ്രദര്‍ മാര്‍ട്ടിന്‍ പെരുമാലില്‍ എന്നിവര്‍ വചന പ്രഘോഷണം നടത്തും.

വിശുദ്ധകുര്‍ബാന, ദിവ്യകാരുണ്യ ആരാധന, യാമപ്രാര്‍ഥന, ജപമാല, സൗഖ്യദായക ശുശ്രൂഷകള്‍ എന്നിവ കണ്‍വന്‍ഷനില്‍ ഉണ്ടായിരിക്കും.അതിരൂപത യുവദീപ്തിയുടെ നേതൃത്വത്തില്‍ 18ന് രാവിലെ 9.30മുതല്‍ ഉച്ചക്ക് ഒന്നുവരെ പാരിഷ് ഹാളില്‍ യുവജന സംഗമവും 19ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ അതിരൂപത എല്‍ഡേഴ്‌സ് ഫ്രെറ്റേണിറ്റിയുടെ ആഭിമുഖ്യത്തില്‍ പാറേല്‍ പള്ളി പാരീഷ് ഹാളില്‍ സീനിയര്‍ സിറ്റിസണ്‍ സംഗമവും നടക്കും. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ലഘുഭക്ഷണം ക്രമീകരിക്കും.

കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ടു കര്‍മം അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ.ഫിലിപ്പ് തയ്യില്‍ നിര്‍വഹിച്ചു. വികാരി ഫാ.ജേക്കബ് വാരിക്കാട്ട്, കോഓര്‍ഡിനേറ്റര്‍ ഫാ.തോമസ് പ്ലാപറന്പില്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »