Youth Zone - 2024

പ്രോലൈഫ് പ്രവർത്തനങ്ങള്‍ക്ക് യുവജനങ്ങളുടെ ഇടയില്‍ വന്‍ സ്വീകാര്യത

സ്വന്തം ലേഖകന്‍ 03-02-2018 - Saturday

വാഷിംഗ്ടൺ: പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങളുടെ ഇടയില്‍ വന്‍ സ്വീകാര്യത ലഭിക്കുന്നതായി സര്‍വ്വേ ഫലം. 18 നും 34 നുമിടയിൽ പ്രായമുള്ള യുവജനങ്ങൾക്കിടയിൽ ക്വിനിപിയക് നടത്തിയ വോട്ടെടുപ്പ് സർവ്വേ ഫലത്തിലാണ് ജീവന്റെ മൂല്യത്തെ വിലമതിക്കുന്നതായി യുവജനങ്ങള്‍ അഭിപ്രായപ്പെട്ടത്. വാഷിംഗ്ടൺ പോസ്റ്റാണ് ഈ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം ലേഖനം പ്രസിദ്ധീകരിച്ചത്.

ഇരുപത് ആഴ്ചകൾ പൂർത്തിയാക്കിയ ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യയ്ക്കിരയാക്കകരുതെന്നാണ് ഭൂരിപക്ഷം യുവജനങ്ങളും അഭിപ്രായപ്പെട്ടതെന്ന് സർവ്വേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉത്തരവാദിത്വപൂർണമായ മാതൃത്വവും പിതൃത്വവും ഏറ്റെടുക്കാൻ യുവജനങ്ങൾ ഒരുക്കമാണെന്നും സർവ്വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അബോർഷന്റെ വിവിധ സാഹചര്യങ്ങൾ വിലയിരുത്തിയ സർവ്വേയിൽ യുവജനങ്ങളുടെ ശക്തമായ പ്രോലൈഫ് മനോഭാവം അഭിനന്ദനാർഹമാണെങ്കിലും പുറമെ പ്രോലൈഫ് പ്രവര്‍ത്തകരാണെന്ന്‍ പ്രകടിപ്പിക്കുവാന്‍ വിമുഖതയുള്ളവരാണ് ഭൂരിഭാഗവും.

ന്യൂയോർക്ക് പ്രദേശവാസികളിൽ നടത്തിയ വോട്ടെടുപ്പിലും പ്രോ-ലൈഫ് നയങ്ങൾ ജനങ്ങള്‍ക്കു ഇടയില്‍ ശക്തമായ സ്വീകാര്യത ഉളവാക്കുന്നതായി കണ്ടെത്തി. ജനറൽ സോഷ്യൽ സർവ്വേ ഫലങ്ങളും സമാനമാണ്. അബോർഷൻ നിയമവിധേയമാക്കിയ സുപ്രീം കോടതിയുടെ വിധിയ്ക്കു നാൽപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷവും പ്രോലൈഫ് പോരാട്ടം തുടർന്നു കൊണ്ടേയിരിക്കുകയാണെന്നും യുവജനങ്ങളുടെ മനോഭാവം പ്രോലൈഫ് പ്രസ്ഥാനത്തെ കൂടുതൽ ശക്തമാക്കുമെന്നും വാഷിംഗ്ടൺ പോസ്റ്റിന്റെ ലേഖകനായ യൂജിന്‍ സ്കോട്ട് തന്റെ ലേഖനത്തില്‍ കുറിച്ചു.


Related Articles »