India - 2024

തിരുവനന്തപുരത്ത് കന്യാസ്ത്രീയുടെ ശിരോവസ്ത്രം വലിച്ചുകീറി മര്‍ദിച്ചു

സ്വന്തം ലേഖകന്‍ 09-02-2018 - Friday

കാട്ടക്കട: തിരുവനന്തപുരം കൊണ്ണിയൂര്‍ സെന്റ്‌ തെരേസാസ്‌ സ്‌കുളില്‍ വാര്‍ഷികാഘോഷത്തിനിടെ സംഘം തിരിഞ്ഞു ആക്രമണം. അക്രമത്തില്‍ സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ് സിസ്റ്റർ സെസിലിന്റെ ശിരോ വസ്‌ത്രം വലിച്ചെറിഞ്ഞു. മര്‍ദ്ദനത്തിനും കന്യാസ്ത്രീ ഇരയായി. വാർഷിക ആഘോഷത്തിന്റെ ഭാഗമായി കലാ മത്സരങ്ങൾ നടക്കുന്നതിനിടയിലാണ്‌ കാണികളുടെ ഇടയിൽ നിന്ന്‌ 10 പേരടങ്ങുന്ന സംഘം അക്രമം അഴിച്ച്‌ വിട്ടത്‌.

കുട്ടികളുടെ പരിപാടികള്‍ നടന്നു കൊണ്ടിരിക്കെ കാണികളായി എത്തിയവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായും പിന്നാലെ ഒരുസംഘം സ്‌കൂള്‍ പരിസരത്തേക്ക് ഇരച്ചു കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ആദ്യ ആക്രമണത്തിന്‌ ശേഷം പുറത്ത്‌ പോയ അക്രമികൾ തുടർന്നും രണ്ട്‌ തവണ കൂടി പുറത്തു നിന്നും കടുതൽ പേരുമായെത്തി ആക്രമണം തുടർന്നു. അക്രമികളെ പിടിച്ച്‌ മാറ്റുന്നതിനിടെ സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ് സിസ്റ്റർ സെസിലിന്റെ ശിരോ വസ്‌ത്രം അക്രമികൾ വലിച്ചെറിഞ്ഞു മര്‍ദിക്കുകയായിരിന്നു. അക്രമികളെ ഇതുവരെ പിടികൂടാനായിട്ടില്ല.


Related Articles »