India - 2024

ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറിയായി റവ.ഡോ. തോമസ് വടക്കേലിനെ തിരഞ്ഞെടുത്തു

സ്വന്തം ലേഖകന്‍ 10-02-2018 - Saturday

ബെംഗളൂരു: ദേശീയ മെത്രാന്‍ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറിയായി പാലാ രൂപതാംഗമായ റവ.ഡോ. തോമസ് വടക്കേല്‍ നിയമിതനായി. ബെംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ നടന്ന സിബിസിഐ സമ്മേളനത്തിലാണു പുതിയ സെക്രട്ടറിയെ നിയമിച്ചത്. ആറു വര്‍ഷമായി മാര്‍ ജോസഫ് പാംപ്ലാനിയായിരുന്നു ദേശീയ മെത്രാന്‍ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറി. പാലാ മല്ലികശേരി ഇടവകക്കാരനായ റവ.ഡോ.തോമസ് വടക്കേല്‍ കോട്ടയം പൗരസ്ത്യ വിദ്യാപീഠത്തിലെ ബൈബിള്‍ അധ്യാപകനും വചന പ്രഘോഷകനുമാണ്.

ബല്‍ജിയത്തിലെ ലൂവൈന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു വിശുദ്ധ ഗ്രന്ഥത്തില്‍ ഡോക്ടര്‍ ബിരുദം നേടിയിട്ടുണ്ട്. രണ്ടു വര്‍ഷം മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവല്ല മെത്രാപ്പോലീത്ത ഡോ.തോമസ് മാര്‍ കുറീലോസാണ് ദേശീയ മെത്രാന്‍ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍. ആഗ്രാ മെത്രാപ്പേലീത്ത ഡോ.ആല്‍ബര്‍ട്ട് ഡിസൂസാ, തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.


Related Articles »