India - 2024

ചാവരുള്‍ 150ാം വാര്‍ഷികവും 213ാമതു ചാവറ ജയന്തിയും ഇന്ന്

സ്വന്തം ലേഖകന്‍ 13-02-2018 - Tuesday

കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ രചിച്ച 'ഒരു നല്ല അപ്പന്റെ ചാവരുള്‍' പുസ്തകത്തിന്റെ 150ാം വാര്‍ഷികവും 213ാമതു ചാവറജയന്തിയും ഇന്ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. സിഎംഐസിഎംസി സമര്‍പ്പിത സമൂഹങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ രാവിലെ 10ന് പരിപാടികള്‍ ആരംഭിക്കും. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്യും. സിഎംസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സിബി അധ്യക്ഷത വഹിക്കും.

ചാവരുളിന്റെയും ആനുകാലിക യാഥാര്‍ഥ്യങ്ങളുടെയും പശ്ചാത്തലത്തില്‍ മക്കളെ എങ്ങനെ നല്ലവരായി വളര്‍ത്താം എന്ന വിഷയത്തില്‍ ഡോ. സി.വി. ആനന്ദബോസും മക്കളുടെ വളര്‍ച്ചയില്‍ മാധ്യമങ്ങളുടെ സ്വാധീനം എന്ന വിഷയത്തില്‍ ലിഡ ജേക്കബും ആനുകാലിക കുടുംബബന്ധങ്ങളില്‍ മൂല്യബോധനം എന്ന വിഷയത്തില്‍ കെ.വി. സജയ് എന്നിവരും ക്ലാസുകള്‍ നയിക്കും. മൂന്നിനു സിഎംഐ പ്രിയോര്‍ ജനറല്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി സമാപന സന്ദേശം നല്‍കും.

സിഎംഐ വികാര്‍ ജനറല്‍ ഫാ. വര്‍ഗീസ് വിതയത്തില്‍, സിഎംസി വികാര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രേസ് തെരേസ് എന്നിവര്‍ പ്രസംഗിക്കും. ഫാ. പോള്‍ പൂവത്തിങ്കലിന്റെ നേതൃത്വത്തില്‍ ചാവരുള്‍ നൃത്താവിഷ്‌കാരം, മുട്ടം സെന്റ് ആന്‍സ് പബ്ലിക് സ്‌കൂള്‍ ടീമിന്റെ നൃത്തം, ഫാ. ആന്റണി ഉരുളിയാനിക്കലിന്റെ നേതൃത്വത്തില്‍ ചാവരുള്‍ സംഗീതം, പരിയാരം ചാവറ കുടുംബപ്രേഷിതസംഘം ഒരുക്കുന്ന ചാവരുള്‍ ഏകാങ്കനാടകം, സിഎംസി സന്യാസിനികളുടെ പ്രാര്‍ത്ഥനാഗാനം എന്നിവയുണ്ടാകും.


Related Articles »