India - 2024

കോട്ടയം അതിരൂപത വൈദിക സംഗമം നാളെ

സ്വന്തം ലേഖകന്‍ 13-02-2018 - Tuesday

കണ്ണൂര്‍: ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ അതിരൂപത വൈദിക സംഗമം നടക്കും. നാളെ രാവിലെ 9.30 ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ശ്രീപുരം സെന്റ് മേരീസ് പളളിയില്‍ സമൂഹബലിയോടെയാണ് സംഗമം ആരംഭിക്കുക. കോട്ടയം അതിരൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ വൈദികരും സംഗമത്തില്‍ പങ്കെടുക്കും.

മലബാറില്‍ ശുശ്രൂഷ ചെയ്ത എല്ലാ വൈദികരെയും സമ്മേളനത്തില്‍ ആദരിക്കും. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും അനുഭവം പങ്കുവയ്ക്കലുമുണ്ട്. മലബാറിലെ അജപാലന പ്രവര്‍ത്തനങ്ങളെക്കുറിച്ച് രൂപരേഖയും തയാറാക്കും. വൈദികരുടെ സൗഹൃദ ബാസ്‌കറ്റ്‌ബോള്‍ മത്സരവും മലബാര്‍ ദര്‍ശന്‍ പരിപാടിയും ഉണ്ടാകും.


Related Articles »