India - 2024

യേശുവിന്റെ നാമത്തിലുള്ള പ്രാര്‍ത്ഥന അത്ഭുതങ്ങള്‍ സൃഷ്ടിക്കും: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍

സ്വന്തം ലേഖകന്‍ 16-02-2018 - Friday

കൊരട്ടി: യേശുവിന്റെ അത്ഭുതനാമത്തില്‍ വിശ്വാസത്തോടെയുളള പ്രാര്‍ത്ഥന ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നു സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. കൊരട്ടി ഫൊറോനയുടെ നേതൃത്വത്തില്‍ എംഎഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. പാപത്തിന്റെ അനന്തരഫലം ദുരിതവും ക്ലേശവുമാണെന്നും പാപികളുടെ രക്ഷക്കുവേണ്ടിയായിരുന്നു പാപമേറ്റെടുത്ത് യേശു കുരിശില്‍ കിടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത്. പതിനായിരങ്ങളാണു ഓരോ കണ്‍വെന്‍ഷനിലേക്ക് കടന്നുവരുന്നത്. കണ്‍വെന്‍ഷന്റെ ഭാഗമായി എല്ലാദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് 3.30 വരെ കുമ്പസാരത്തിനും കൗണ്‍സിലിംഗിനുമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വചന വിരുന്നിനു ശേഷം വിവിധ സ്ഥലങ്ങളിലേക്കു വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. കണ്‍വെന്‍ഷന്‍ ഞായറാഴ്ച സമാപിക്കും.


Related Articles »