India - 2024

ചങ്ങനാശ്ശേരി അതിരൂപതയില്‍ ഉപവാസ പ്രാര്‍ത്ഥനാദിനം

സ്വന്തം ലേഖകന്‍ 17-02-2018 - Saturday

ചങ്ങനാശേരി: ഫെബ്രുവരി 23ാം തീയതി ചങ്ങനാശ്ശേരി അതിരൂപതയില്‍ ഉപവാസപ്രാര്‍ത്ഥനാദിനമായി ആചരിക്കും. യുദ്ധം കൊണ്ട് തകര്‍ന്നിരിക്കുന്ന സൗത്ത് സുഡാന്‍, കോംഗോ, എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടിയും, പ്രകൃതി ദുരന്തം നാശം വിതച്ച മഡഗാസ്‌കറിലെ ആളുകള്‍ക്കു വേണ്ടിയും പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആഹ്വാനമനുസരിച്ചാണ് അതിരൂപതയില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്.

ഫെബ്രുവരി 23 വെള്ളിയാഴ്ച ചങ്ങനാശ്ശേരി അതിരൂപതയിലെ എല്ലാ ഇടവകകളിലും, സ്ഥാപനങ്ങളിലും, സന്യാസ ഭവനങ്ങളിലും, ഉചിതമായ പരിപാടികളോടു കൂടി ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണമെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍ദ്ദേശിച്ചു.


Related Articles »