India - 2024

സുവിശേഷ സേവികാസംഘത്തിന്റെ ശതാബ്ദി ആഘോഷം

സ്വന്തം ലേഖകന്‍ 17-02-2018 - Saturday

മാരാമണ്‍: മാര്‍ത്തോമ്മാ സഭയിലെ വനിതാ സംഘടനയായ സുവിശേഷ സേവികാസംഘത്തിന്റെ ശതാബ്ദി ആഘോഷപരിപാടികള്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സേവികാസംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ അധ്യക്ഷനായിരുന്നു.

ശതാബ്ദി വെബ്‌സൈറ്റ് ഉദ്ഘാടനം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. സ്ത്രീകള്‍ക്ക് തുല്യഅവകാശം ലഭിക്കണമെങ്കില്‍ പുരുഷന്‍മാരും ഇക്കാര്യത്തില്‍ ബോധവാന്മാരാകണമെന്നും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേപോലെ ബോധവത്കരണം നടത്തണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.


Related Articles »