India

വിശ്വാസ പ്രഖ്യാപന സമ്മേളനത്തിനു എത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 19-02-2018 - Monday

കൊച്ചി: 'വിശ്വാസ സംരക്ഷണമാണ് ജീവനേക്കാള്‍ പ്രധാനം' എന്ന് ആഹ്വാനവുമായി ഇന്നലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിനു സമീപം തയാറാക്കിയ പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ നഗറിലെ വിശ്വാസ പ്രഖ്യാപന സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍. വൈകുന്നേരം 4മണിക്ക് ശേഷമാണ് ഔദ്യോഗിക ചടങ്ങുകള്‍ക്ക് ആരംഭമായത്. നെഹ്‌റു സ്‌റ്റേഡിയം കവാടത്തില്‍നിന്നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെയും മെത്രാപ്പോലീത്തമാരെയും വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചു.

അറുപതു പേരടങ്ങിയ ഗായക സംഘത്തിന്റെ പ്രാര്‍ത്ഥനാഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി ലക്‌സംബര്‍ഗ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഖൂറി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ ബാവയുടെ വീഡിയോ സന്ദേശം വായിച്ചു. ബേബി ജോണ്‍ ഐക്കാട്ടുതറ കോറെപ്പിസ്‌കോപ്പ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന വിധികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നു പ്രതിഷേധ പ്രമേയത്തില്‍ വ്യക്തമാക്കി.


Related Articles »