India - 2024

മലങ്കര കത്തോലിക്ക സഭയുടെ എപ്പിസ്‌കോപ്പല്‍ സിനഡിന് ആരംഭം

സ്വന്തം ലേഖകന്‍ 19-02-2018 - Monday

തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്കാ സഭയുടെ എപ്പിസ്‌കോപ്പല്‍ സിനഡ് പട്ടം കാതോലിക്കേറ്റ് സെന്ററില്‍ ആരംഭിച്ചു. രാവിലെ ഒന്‍പതിനു ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിനെ അനുസ്മരിച്ചുകൊണ്ടുള്ള സമൂഹബലി അര്‍പ്പണം നടന്നു. സമൂഹബലിക്ക് ശേഷം 10.30ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയിലാണ് സിനഡിന് ആരംഭം കുറിച്ചത്. സമ്മേളനം 23വരെ നീളും. നാളെ സഭയിലെ വിവിധ സന്യാസ സമൂഹങ്ങളുടെ അധ്യക്ഷന്‍മാരും മേജര്‍ സെമിനാരി പരിശീലകരും യോഗം കൂടും.

21ന് രാവിലെ വിവിധ സിനഡ് കമ്മീഷന്‍ സെക്രട്ടറിമാരുടെയും 22ന് വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെയും യോഗം നടക്കും. രണ്ടാമത് മലങ്കര കത്തോലിക്കാ സഭാ അസംബ്ലിയുടെ രൂപരേഖ സിനഡില്‍ തയാറാക്കും. സമാപന ദിവസമായ ഫെബ്രുവരി 23നു എല്ലാ മെത്രാന്‍മാരുടെയും സാന്നിധ്യത്തില്‍ തെക്കന്‍ സുഡാന്‍, കോംഗോ, മഡഗാസ്‌കര്‍ എന്നീ രാജ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും സിനഡില്‍ നടക്കും.


Related Articles »